-
-
News
കൊമ്മയാട് പാടശേഖരത്തിലെ പത്തേക്കര്‍ നെല്‍ കൃഷി നശിച്ചു
വെള്ളമുണ്ട: കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് മഹാമായ വിത്തുപയോഗിച്ച് കൃഷി ചെയ്ത പത്തേക്കറോളം നെല്‍ പാടത്തിലെ കൃഷി ഉണങ്ങി നശിക്കുന്നു. വെള്ളമുണ്ട കൃഷിഭവന് കീഴിലെ കൊമ്മയാട് പാടശേഖരത്തിന്റെ കീഴിലെ വയലിലെ നെല്ലാണ് രോഗം വന്ന് നശിക്കുന്നത്. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി,സാധാരണ നെല്ലിനേക്കാള്‍ നാലിരട്ടി കൂടുതല്‍ വിളവ്,കതിര്‍മണികള്‍ പെട്ടെന്ന് ഉതിര്‍ന്നു വീഴാത്ത വിധം ഉറപ്പ്, തുടങ്ങിയ പ്രത്യകതയുള്ള മഹാമായ വിത്തുപയോഗിച്ച് നെല്‍കൃഷി ചെയ്ത കര്‍ഷകരാണ് പാടത്ത് നോക്കി നെടുവീര്‍പ്പിടുന്നത്. നേരത്തെ ഇവര്‍ കൃഷി ചെയ്തിരുന്ന ഉമ, ആതിര തുടങ്ങിയ വിത്തുകള്‍ ഉപേക്ഷിച്ചാണ് ഈ വര്‍ഷം മഹാമായ വിത്ത് വാങ്ങി നട്ട ഒരേക്കറിന് ശരാശരി മുപ്പത് കിലോ വിത്താണ് ഇവര്‍ രണ്ട് മാസം മുമ്പ് വിതച്ചത്. ഇതില്‍ പല പാടങ്ങളിലും പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ ഓല കരിച്ചില്‍ രേഗം കണ്ടെത്തിയിരുന്ന്. ഇതിന് പ്രതിവിധിയായി കൃഷിഭവന്‍ നിര്‍ദ്ദേശ പ്രകാരം കുമിള്‍ നാശിനിയും ചില കര്‍ഷകര്‍ കീടനാശിനിയും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും നെല്‍ച്ചടികള്‍ വേര് ചീഞ്ഞ് ഉണങ്ങി പ്പോവുകയാണുണ്ടായത്.

കൊയ്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അവശേഷിക്കുന്ന ചെടികളില്‍ നിറയെ പതിരാണ് കായ്ച്ചിരിക്കുന്നത്. കൃഷിക്കായി പാടം പാട്ടത്തിനെടുത്തും കൂട്ടായും സ്വന്തമായും കൃഷി ചെയ്ത കര്‍ഷകര്‍ രോഗം മൂര്‍ച്ചിച്ചതോടെ പ്രതിവിധി തേടി കൃഷി ഭവനില്‍ ചെന്നെങ്കിലും വ്യാപിച്ച രോഗത്തിന് മറു മരുന്നില്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. കൊമ്മയാട് പാടശേഖര സമിതിക്ക് കീഴിലെ നൂറിലധികം വരുന്ന പാടത്തില്‍ പത്തേക്കര്‍ പാടത്താണ് മഹാമായ നട്ടത്. മുണ്ടങ്ങാട്ടില്‍ ദേവസ്യ, റോയ്, കാവുംപുറത്ത് സണ്ണി, വില്‍സ് മടത്തിക്കുന്നേല്‍, തോമസ് കൊച്ചുനിരവത്, ബേബി, ജോസ്‌കൊല്ലിയില്‍, ജോസ് എടക്കുളത് തുടങ്ങി പത്ത്‌പേരാണ് ഓരോ ഏക്കര്‍ വീതം കൃഷി ചെയ്തത്.എന്നാല്‍ ഇതേ പാടശേഖരത്തില്‍ തന്നെ മറ്റ് നെല്‍വിത്തുകള്‍ നട്ടവരുടെ കൃഷിക്ക് കേട് സംഭവിച്ചട്ടില്ല.ഏക്കറിന് നല്‍പ്പതിനായിരത്തോളം രൂപ ചിലവഴിച്ച് കൃഷിനടത്തിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
English Summary: Mahamaya seed turned to be a mega disaster
Share your comments