രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള മാര്‍ക്കറ്റുകളെ ബന്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി വടക്കുകിഴക്കന്‍ സംസഥാനങ്ങളിലേക്കും ജമ്മു ആന്‍ഡ് കാശ്മീരിലേക്കും പഴങ്ങളും പച്ചക്കറികളും കയറ്റിയയ്ക്കും. മഹാരാഷ്ട്ര ഗവണ്മെന്റ് സബ്സിഡിയോടെ വിമാനമാര്‍ഗമായിരിക്കും പഴങ്ങളുംപച്ചക്കറികളും കയറ്റി അയക്കുക.
വിമാന ചരക്കുകൂലിയില്‍ 6 മാസത്തേക്ക് ഇളവ് നല്‍കുന്നത്തിന്റെ ഭാഗമായാണ് ഫട്‌നാവിസ് മന്ത്രിസഭ ഈ പുതിയ രീതി ആവിഷ്‌കരിക്കുന്നത്. ഏകദേശം 20 ടണ്‍ മാതളനാരങ്ങായും തക്കാളിയും ഈ മാസം പകുതിയോടെ നാസിക്കില്‍ നിന്നും ഐസ്വോളിലേക്കു പറക്കും. രാജ്യത്തു ആദ്യമായായിരിക്കും ഒരു സ്റ്റേറ്റ് ഗവണ്മെണ്ട് വിമാന ചരക്കുകൂലിയില്‍ ഇളവുനല്‍കുന്നത്. മിസോറാമില്‍നിന്നുള്ള ഉത്പന്നങ്ങളായ ജൈവ ഇഞ്ചിയും, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയുമായിട്ടായിരിക്കും. ഇതേ വിമാനം ഇവിടെ തിരിച്ചെത്തുക. സാധാരണനിലയില്‍ റോഡ് റെയില്‍ വഴി അയക്കുന്ന ചരക്കുകള്‍ക്ക് കിലോയ്ക്ക് 11 രൂപ ചെലവ് വരുമ്പോള്‍ വിമാന മാര്‍ഗം അയക്കുന്ന ചരക്കുകള്‍ക്ക് കിലോയ്ക്ക്ക് 75 രൂപയാണ് ചെലവ് വരിക.
എന്നാല്‍ മഹാരാഷ്ട്ര സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഈ പ്രോജക്ടിന്റെ പ്രചാരത്തിനായി സബ്സിഡി മുഴുവന്‍ ഏറ്റെടുക്കുകയാണ്. മഹാരാഷ്ട്ര സഹകരണ വകുപ്പിന്റെ 5000 ത്തോളം പ്രാഥമികകാര്‍ഷിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തന്ന അടല്‍ മഹാപനാണ് വികാസ് അഭിയാനിന്റെ ഒരുഭാഗമാണ് ഈ പുതിയ പദ്ധതി. സഹകരണ മന്ത്രി സുഭാഷ് ദേശ്മുഖ്ന്റെ ആശയമായ ഈ പദ്ധതി പ്രകാരം സംസ്ഥാനത്തു ഉദ്പാദിപ്പിക്കുന്ന അഗ്രികള്‍ച്ചര്‍ , ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉത്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്ന രാജ്യത്താകമാനം മാര്‍ക്കറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റേയും കണ്ടെയ്‌നര്‍ കോര്പറേഷന്ഓഫ് ഇന്ത്യ ലിമിറ്റഡിന്റേയും സംയുക്ത സംരംഭമായ ഹല്‍ക്കന്‍ ആണ് ഈ ഉദ്യമത്തിന് വേണ്ടവിദഗ്‌ദോപദേശം നല്‍കുന്നത്.
Share your comments