തിരുവനന്തപുരം: സ്ത്രീകൾക്കായി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ ബചത് പത്ര യോജനയിൽ ചേരാൻ തപാൽ വകുപ്പിന്റെ POSB മഹാമേളയ്ക്ക് തുടക്കമായി. അഞ്ച് ദിവസത്തെ മേള വെള്ളിയാഴ്ച (24-02-2023) സമാപിക്കും. കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ പദ്ധതിയിലൂടെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ലഭ്യമാകും.
പണം ലാഭിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് മാത്രമായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് മഹിളാ സമ്മാൻ ബചത് പത്ര യോജന. ആകർഷകമായ പലിശ നിരക്ക്, ഫണ്ടുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം, നികുതി ആനുകൂല്യങ്ങൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. എല്ലാ തപാൽ ഓഫീസുകളിലും പദ്ധതി ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും
പദ്ധതി പലിശ നിരക്ക് ശതമാനത്തിൽ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4.0
1 വർഷത്തെ നിക്ഷേപം 6.6
2 വർഷത്തെ നിക്ഷേപം 6.8
3 വർഷത്തെ നിക്ഷേപം 6.9
5 വർഷത്തെ നിക്ഷേപം 7.0
5 വർഷത്തെ ആവർത്തന നിക്ഷേപം 5.8
മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പദ്ധതി 8.0
പ്രതിമാസ വരുമാന അക്കൗണ്ട് പദ്ധതി 7.1
സുകന്യ സമൃദ്ധി പദ്ധതി 7.6
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി 7.1
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് 7.0
കിസാൻ വികാസ് പത്ര 7.2 (120 മാസത്തിനുള്ളിൽ കാലാവധി
പൂര്‍ത്തിയാകും)
Share your comments