
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിന് ഇന്ന് തുടക്കം. കാർഷിക രംഗത്ത് വിപ്ലവം കൊണ്ട് വരാൻ തുടങ്ങുകയാണ് കൃഷി ജാഗരൺ. ഇന്ന തുടങ്ങുന്ന പരിപാടി വെള്ളിയാഴ്ച വരെ നീണ്ട് നിൽക്കും.
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡിന്റെ മുഖ്യാതിഥി ഇന്ത്യൻ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ്. MFOI യുടെ ടൈറ്റിൽ സ്പോൺസർ മഹീന്ദ്ര ട്രാക്ടേഴ്സ് ആണ്. ബാങ്കിംഗ് പങ്കാളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കിറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത് ധനുക അഗ്രിടെക് ലിമിറ്റഡാണ്, അതേസമയം ആനന്ദ,ബിര, എംഡിഎച്ച്, സഫൽ, ഡിസിഎം ശ്രീറാം ഷുഗർ, ദബർ ഹരേ കൃഷ്ണ ഗൗശാല എന്നിവരാണ് ഭക്ഷണ പാനീയ പങ്കാളികൾ.
കൊറാമാണ്ടൽ ഫ്യൂച്ചർ പോസിറ്റീവ്, എഫ്എംസി കോർപ്പറേഷൻ കെമിക്കൽ മാനുഫാക്ചറിംഗ് കമ്പനി, ഹോണ്ട, സൊമാനി സീഡ്സ്, നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, AGMA പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റ് പ്രധാന സ്പോൺസേഴ്സ്.
Share your comments