
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ അവാർഡുകൾ 2023ന് ഗംഭീര തുടക്കം. രാജ്യത്ത് ആദ്യമായി കാർഷിക മേഖലയിലുള്ളവരെ ആദരിക്കുന്നതിന് വേണ്ടി ആരംഭിച്ച അവാർഡ് ദാന ചടങ്ങാണിത്.
അവാർഡ് വിഭാഗം
കൃഷി ജാഗരണാണ് ഈ നൂതന പരിപാടിക്ക് തുക്കമിട്ടിരിക്കുന്നത്, നിരവധി വിഭാഗങ്ങളിൽ അവാർഡുകൾ നൽകുന്നുണ്ട്. ജില്ല, സംസ്ഥാനം, ഇൻ്റർനാഷണൽ എന്നീ വിഭാഗത്തിലായാണ് അവാർഡുകൾ നടക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് കർഷകർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Share your comments