ഇന്ത്യയിലെ പ്രമുഖ അഗ്രി-മീഡിയ ഹൗസായ കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന ‘മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് 2023’ (Millionaire Farmer of India Awards 2023) ൻ്റെ ടൈറ്റിൽ സ്പോൺസറായി മഹീന്ദ്രയെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ട്രാക്ടർ ബ്രാൻഡുകളിൽ ഒന്നാമതാണ് മഹീന്ദ്ര.
ന്യൂ ഡൽഹിയിലെ പൂസ ഗ്രൗണ്ടിൽ 2023 ഡിസംബർ 6 മുതൽ ഡിസംബർ 8 വരെ നടത്തുന്ന ' മഹീന്ദ്ര മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് 2023' യിൽ അവാർഡ് ദാന ചടങ്ങുകൾ, എക്സിബിഷനുകൾ, ബിസിനസ് അവസരങ്ങൾ, സെമിനാറുകൾ എന്നിവ നടക്കും.
രാജ്യത്തെ കർഷകരുടെ നേട്ടങ്ങളെ തിരിച്ചറിയാനും നൂതന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും 'മഹീന്ദ്ര ട്രാക്ടേഴ്‌സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്' 2023 അവസരമൊരുക്കുന്നു,
കാർഷിക മേഖലകളിലുള്ളവരേയും, കോർപ്പറേറ്റുകളേയും ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് 'മഹീന്ദ്ര ട്രാക്ടേഴ്‌സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്' ലക്ഷ്യമിടുന്നത്.
“ഞങ്ങളുടെ ടൈറ്റിൽ സ്പോൺസറായി മഹീന്ദ്ര ട്രാക്ടറുകൾ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കൃഷി ജാഗരൻ്റെ 27 വർഷത്തെ കാത്തിരിപ്പ് സഫലമായിരിക്കുന്നു. ഞാൻ ആഗ്രഹിച്ചത് പോലെ ഈ സ്വപ്നം നിറവേറ്റാൻ വിശ്വാസ്യതയുള്ള ഒരു പങ്കാളിയെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു" എന്ന് കൃഷി ജാഗരൺ, അഗ്രിക്കൾച്ചർ വേൾഡ് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക്ക് പറഞ്ഞു. കൃഷി ജാഗരൺ മാനേജിംഗ് ഡയറക്ടറായ ഷൈനി ഡൊമിനിക്കും സന്തോഷം പങ്ക് വെച്ചു.
Share your comments