1. News

പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും ................കൂടുതൽ വാർത്തകൾ

ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് മൃഗസംരംക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി.

Anusmruthi V
പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും
പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും

1. ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് മൃഗസംരംക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ കാർഷിക പുരസ്കാര വിതരണത്തിൻറെയും, കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ അത് ഇരുപത് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും, ഇതുവഴി ഓരോ പഞ്ചായത്തിലും നൂറോളം പശുക്കൾ അധികം ലഭ്യമാക്കും എന്നും കൂട്ടിച്ചേർത്തു. ക്ഷീരസംഘങ്ങൾ വഴി അതിദരിദ്രരായ കുടുംബങ്ങൾക്ക് 90 ശതമാനം സബ്സിഡിയിൽ പശുക്കളെ നൽകുന്ന പദ്ധതി നടപ്പാക്കി വരികെയാണെന്നും മന്ത്രി അറിയിച്ചു.

2. കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ, മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശിച്ചു. വെള്ളക്കെട്ട് നിവാരണ യോഗത്തിൽ വെച്ചാണ് മുഖ്യമന്ത്രി അറിയിച്ചത്.  വെള്ളക്കെട്ടിന് പരിഹാരം കാണാനും ആധുനിക മെഷിനുകള്‍ വാങ്ങാനും തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റി മുതലായ ഏജന്സിുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സമിതിയും, സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയും രൂപീകരിക്കും. യോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, എം ബി രാജേഷ്, കൊച്ചി മേയര്‍ അഡ്വ. അനില്കുലമാര്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

3. കേരളം ഇറച്ചി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിലേക്ക് വേണ്ടി ഏഴോളം വൻ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, എൻജിഒ സംരംഭമായ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതികളുടെ നിർവഹണ ചുമതല. കൊല്ലം, എറണാകുളം ജില്ലകളിൽ ഇറച്ചി കോഴി സംസ്കരണശാലകളും കൊല്ലം എറണാകുളം, പാലക്കാട് ജില്ലകളിൽ പെറ്റ് ഫുഡ് റെൻഡറിങ് പ്ലാന്റുകളും പാലക്കാട് ബ്രോയിലർ ബ്രീഡർ ഫാം ഉൾപ്പെടെയുള്ള ഹാച്ചറി കോംപ്ലക്സും ആണ് പദ്ധതികൾ.

4. കൊല്ലം തലവൂർ പഞ്ചായത്ത് കൂണ്‍ ഗ്രാമം പദ്ധതി പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി എസ് കലാ ദേവി നിർവഹിച്ചു. 100 കർഷകർക്ക് പരിശീലനം നല്കി, ഒരോരുത്തര്ക്കും  കൂണ്‍ കൃഷി ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും, ഉത്പാദിപ്പിക്കുന്ന കൂണ്‍ ഉപയോഗിച്ച് മൂല്യ വര്ധിത വസ്തുക്കള്‍ നിര്മിയക്കുകയാണ് ലക്ഷ്യം.

5. കനത്ത ചൂടിനേയും, വരള്ച്ച്യെയും  നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജില്ലാ കളക്ടര്‍ ഷീബ ജോര്ജി്ന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ , വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗം ചേര്ന്നാണ് തീരുമാനങ്ങളെടുത്തത്. കച്ചവട സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ തണ്ണീര്പന്തലുകൾ ആരംഭിക്കും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ തണ്ണീര്‍ പന്തലുകള്‍ ആരംഭിച്ച് മെയ് മാസം വരെ നിലനിർത്തുകയും ചെയ്യുമെന്നാണ് അറിയിപ്പ്. തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സുരക്ഷാ ആഡിറ്റും നടത്തും. കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

6. തൃശ്ശൂർ ജില്ലയിലെ രജിസ്റ്റർ ചെയ്ത് മൂന്നുവർഷമായി പ്രവർത്തിച്ചുവരുന്നതും കുറഞ്ഞത് 750 ഷെയർ ഹോൾഡേർസ് ഉളളതുമായ ഫാർമർ പ്രോഡ്യൂസർ കമ്പനികൾക്ക് മൂല്യവർദ്ധനവ്, മാർക്കറ്റിംഗ്, കയറ്റുമതി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുന്നു. താത്പര്യമുള്ള എഫ് പി ഓ/ എഫ് പി സികൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, പ്രവർത്തന റിപ്പോർട്ട് സഹിതം മാർച്ച് 25നു മുമ്പായി അപേക്ഷ പ്രോജക്ട് ഡിറക്ടറിന് നല്കണം. താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ: 0487 233048

7. 2022-23 ജനകീയ ആസൂത്രണ പദ്ധതി യുടെ ഭാഗമായി കാസർഗോഡ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് ചോളം കൃഷി വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. കൂടാതെ ഞങ്ങളും കൃഷിയിലേക്ക് നിലക്കടല വിളവെടുപ്പ് കർഷകരുടെ കൃഷിയിടയത്തിൽ വെച്ച്  നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ , കൃഷി ഓഫീസർ, വിവിധ തലത്തിലെ പ്രമുഖരും കർഷകരും പങ്കെടുത്തു.

8. മൃഗസംരക്ഷണ മേഖലയില്‍ ഫാമുകള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. മാര്ച്ച് 18  ന് രാവിലെ 10ന് കൊല്ലം, കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന പരിപാടിക്കായി മുന്കൂരര്‍ രജിസ്റ്റര്‍ ചെയ്യാം. താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ഫോൺ: 8113964940

9. “തേനീച്ച വളര്ത്ത്ല്‍ ” എന്ന വിഷയത്തില്‍ കേരള കാർഷിക സർവകലാശാല  ഇ -പഠന കേന്ദ്രം  ഒരു  ഓണ്ലൈന്‍  പരിശീലന പരിപാടിയുടെ പുതിയ  ബാച്ച്  2023 മാര്ച്ച്  20 ന് തുടങ്ങുന്നു. സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സില്‍  ചേരുന്നതിന്  2023 മാര്ച്ച്  19 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. താഴെ കോടതിരിക്കുന്ന ലിങ്ക്  വഴി  ഈ പരിശീലന  കോഴ്സില്‍  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. celkau.in/MOOC/Default.aspx

10. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. കേരള തീരത്ത്  വ്യാഴാഴ്ച  രാത്രി 30 വരെ 0.4 മീറ്റർ മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.

 

English Summary: Make the state self-sufficient in milk production

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds