നാരങ്ങ ഇനത്തിൽപ്പെട്ട മലേഷ്യൻ സിട്രസ് നാരങ്ങാ കൃഷിക്ക് വയനാട്ടില്‍ പ്രിയമേറുന്നു. 'ഒടിച്ചുകുത്തി' നാരങ്ങയും 'മലേഷ്യന്‍' നാരങ്ങയും ബഡ് ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ വിഭാഗമാണ് മലേഷ്യന്‍ സിട്രസ് ലെമണ്‍. വയനാട്ടിലാണ് കേരളത്തില്‍ ആദ്യമായി ഈ കൃഷി ആരംഭിച്ചതും. വിപണിയില്‍ ഉയര്‍ന്ന വിലയാണ് ഇതിനുള്ളത്. റംസാന്‍കാലത്ത് ഈ നാരങ്ങയ്ക്ക് കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചിരുന്നു. വയനാട്ടിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കൃഷിയാണിതെന്ന് കര്‍ഷകര്‍ പറയുന്നു.
രോഗകീട ബാധകളുടെ ശല്യമില്ലെന്നതാണ് ഈ കൃഷിയുടെ പ്രതേകത. ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുപ്പ് തുടങ്ങിയാല്‍ ഒരു ചെടിയില്‍ നിന്ന് ശരാശരി ശരാശരി 5,000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വയനാട്ടില്‍ ഇതിനോടകം കൃഷി കൂടുതല്‍ വ്യാപകമായിരിക്കുകയാണ്.
Share your comments