പാലക്കാട് മങ്കര പഞ്ചായത്തിലെ ഒരു കൂട്ടം യുവാക്കളുടെ ശ്രെമങ്ങൾ വളരെ പ്രശംസനീയമാണ്. മങ്കര നേച്ചർ ക്ലബ്‌എന്ന കൂട്ടായ്മയിലൂടെ ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുകയാണ് ഇവർ. മങ്കര നേച്ചർ ക്ലബ് (പ്രകൃതിക്കായ് ഒരു നാട്ടൊരുമ)പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ സ്വപ്നപദ്ധതിയായി രൂപപ്പെട്ടതാണ്. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനെമുഖ്യ രക്ഷാധികാരിയാക്കി മങ്കര സ്വദേശികളുംപ്രവാസി മലയാളികളും സ്കൂൾ അദ്ധ്യാപകരും സര്കാരുധ്യുയോഗസ്ഥരും തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണുക്ലബിന്റെരൂപീകരണം.
പ്രകൃതി സംരക്ഷണത്തിനായി തിരഞ്ഞെടുത്തസമയവുംമറ്റുള്ളവര്ക്ക്മാതൃകാപരമാണ്.രാവിലെ കൃത്യം 6 മണിക്ക് പ്രഭാതസവാരിക്കായിവരുന്ന ഇവർ മുന്കൂടി നിശ്ചയിച്ച പ്രകാരം ഫലവൃക്ഷ തൈകൾനടലും പരിപാലനവും എല്ലാം നടത്തുന്നു.പ്രകൃതിക്കു വേണ്ട ജൈവവൈവിധ്യങ്ങളെതിരികെ കൊണ്ടുവരിക കൂടാതെഏല്ലാ വീടുകളികുംജൈവപച്ചക്കറി മതസൗഹാർദത്തോടെ ദേവാലയങ്ങളിൽ ഔഷധസസ്യ നിർമാണവും ഫലവൃക്ഷങ്ങളുടെ പരിപാലനവും, തരിശിട്ട കൃഷിഭൂമികൾ ഏറ്റെടുത് പച്ചകറി കൃഷി,ഭൂഗർഭ ജലംഉയർത്താനുള്ള ശ്രെമവും സന്ദേശവും നൽകുകയും കൂടാതെ പത്തുവര്ഷത്തിനകംപഞ്ചായത്തിനെ സമ്പൂർണ ഹരിത ഗ്രാമമാകുക എന്ന ലക്‌ഷ്യം കൂടി ഇവർക്കു മുന്നിലുണ്ട്. മങ്കര നേച്ചർ ക്ലബ്, കൃഷിജാഗരനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക് തിരിച്ചുകൊണ്ടുവരികയുംകർഷകരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ കൃഷിഭവനുമായി നടത്തുകയും ഫലവൃക്ഷങ്ങൾ സാധ്യമായ എല്ലാവടെയും നാട്ടുപരിപാലിക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം കൂടി ഇവർ പിന്തുടരുന്നു. കൂടാതെ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ പഞ്ചായത്തുമായി സഹകരിച്ഛ് നടത്തുന്നുണ്ട്.
ഇതിനോടകം തന്നെ ആയിരകണക്കിന് തൈകൾ പൊതുസ്ഥലങ്ങളിലും വീടുകളികും ദേവാലയങ്ങളിലുമായി നട്ട് പരിപാലിക്കുന്നുണ്ട്. ഏല്ലാ ക്ലബ് അംഗങ്ങളും സ്വന്തം വീടുകളിൽ ജൈവപച്ചക്കറി കൃഷി തുടങ്ങി മറ്റുള്ളവര്ക്ക് മാതൃകയാവുന്നു.
സതീഷ് (പ്രസിഡന്റ്)അരുൺ (വൈസ്പ്രസിഡന്റ്) രാമൻമങ്കര (സെക്രട്ടറി) തുടങ്ങി വ്ത്യസ്തമേഖലയിലെ 18ഓളം പേർ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നു.
Share your comments