ഈ വര്‍ഷത്തെ മാമ്പഴ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ് ഉംലജ് പട്ടണം.സൗദിയിലെ യാമ്പു നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മദീന പ്രവിശ്യയുടെ ഭാഗമായ ഉംലജ് പട്ടണം. ഉംലജില്‍ നിന്നും മദീന റോഡിലൂടെ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിരവധി തോട്ടങ്ങള്‍ കാണാം. ഓരോ സീസണിലും ടണ്‍ കണക്കിന് മാമ്പഴമാണ് ഈ തോട്ടങ്ങളില്‍ നിന്നും വിളവെടുക്കുന്നത്. ഇന്ത്യയിലടക്കം പേര് കേട്ട പല മാങ്ങകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഈ ഫാമുകളിലാണ് ഗള്‍ഫ് മേഖലയില്‍ ഏറ്റവും രുചിയും ഗുണവുമുള്ള മാങ്ങകള്‍ ഉല്‍പ്പാദിക്കുന്നത്.മാവുകളുടെ പരിചരണത്തിനാവശ്യമായ പ്രത്യേകം തൊഴിലാളികള്‍ ഓരോ തോട്ടങ്ങളിലും സജീവമാണ്.
സൗദി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് ഇവിടുത്തെ കൃഷി. അല്‍ഫോന്‍സയും, മൂവാണ്ടനും, തത്തമ്മച്ചുണ്ട?നും, ഉളര്‍ മാങ്ങയും, കോമാങ്ങയും, മല്‍ഗോവയും, നീല മാങ്ങയുമെല്ലാം ഇവിടെ വിളയിക്കുന്നു.25 മുതല്‍ 30 കിലോ വരെ തൂക്കം വരുന്ന ഒരു കൂട മാങ്ങയുടെ വില 60 റിയാല്‍ മുതല്‍ 70 റിയാല്‍ വരെയാണ് . രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷിയെന്ന് കര്‍ഷകര്‍ പറയുന്നു.
കൂട്ടത്തോടെപൂത്തുലഞ്ഞു നില്‍ക്കുന്ന മാവുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്ന മലയാളികള്‍ക്ക് ഗൃഹാതുര ഓര്‍മകളാണ് ഇവ സമ്മാനിക്കുന്നത്. വിളവെടുപ്പു തുടങ്ങിയതോടെ മാമ്പഴം മൊത്തവിലയ്ക്ക് വാങ്ങാന്‍ വരുന്നവരുടെ തിരക്കാണ് ഉംലജില്‍.
സ്വദേശികളായ തോട്ടയുടമകളും മലയാളികളായ നിരവധി ഫാം ജീവനക്കാരും ചേര്‍ന്ന് മാമ്പഴത്തോടൊപ്പം മിക്ക തോട്ടങ്ങളിലും ആട്, കോഴി, പ്രാവ് തുടങ്ങിയ വളര്‍ത്തു ജീവികളുടെ ചെറിയ ഫാമുകളും നടത്തുന്നു.സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുള്ള 'മാംഗോഫെസ്റ്റു'കളിലേക്ക് ഇവിടുത്തെ തോട്ടങ്ങളില്‍ നിന്നുള്ള മാങ്ങകള്‍ പ്രദര്‍ശനത്തിനായി എത്തിക്കാറുണ്ട്.
Share your comments