മുപ്പത് ഏക്കറില്‍ 4800 ഇനം സസ്യങ്ങളും എഴുനൂറിനം വനവൃക്ഷങ്ങള്‍, ആയിരത്തിയഞ്ഞൂറിനം ആയുര്‍വേദ ചെടികള്‍, എഴുനൂറിലധികം കുറ്റിച്ചെടികള്‍, നാനൂറ്റമ്പതിലധികം വള്ളിച്ചെടികള്‍, ആയിരത്തോളം ഉദ്യാനച്ചെടികള്‍, നൂറ്റിയൊന്ന് തരം മാവിനങ്ങള്‍, നൂറ്റിയെഴുപതിലധികം പഴവര്‍ഗ്ഗച്ചെടികള്‍, എണ്‍പത്തിലധികം പച്ചക്കറിവര്‍ഗങ്ങള്‍, ഇരുപത്തിയൊന്നിനം പ്ലാവുകള്‍, മുപ്പത്തിലധികം ഇനം വാഴകള്‍, അറുപതിലധികം ഇനം മല്‍സ്യങ്ങള്‍, ഇരുപത്തിയഞ്ചിലധികം വളര്‍ത്തു പക്ഷിമൃഗാദികള്‍, എല്ലാം നിറഞ്ഞതാണ് മാംഗോ മെഡോസ്.
മാംഗോ മെഡോസില്‍ ഇന്ന് നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്കും പ്രോജക്റ്റുകള്‍ക്കും മാംഗോ മെഡോസ് ഇന്ന് വേദിയാകുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകള്‍ ആദ്യ ആഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി മാംഗോ മെഡോസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു. 2004 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാംഗോ മെഡോസ് 2016 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനായത്.
Share your comments