ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ തീം പാർക്ക് - മാംഗോ മെഡോസിന് ലോകറെക്കോർഡ്.

Friday, 01 December 2017 01:54 PM By KJ KERALA STAFF

ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്കിനുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു ആർ എഫ് വേൾഡ് റെക്കോർഡ് കോട്ടയം കടുത്തുരുത്തി ആയാംകുടിയിലുള്ള മംഗോ മെഡോസിന്.4800 തരത്തിലുള്ള 400000തിലധികം സസ്യങ്ങൾ 30 ഏക്കർ സ്ഥലത്തു നട്ടുപിടിപ്പിച്ചാണ് റെക്കോർഡ് ബുക്കിൽ കയറിയത്. 700 ഇനം വനവൃക്ഷങ്ങൾ ,1900 ഇനം ആയുർവേദ ചെടികൾ 750ലധികം കുറ്റിച്ചെടികൾ, 470ലധികം വള്ളിച്ചെടികൾ,950 ഇനം ഉദ്യാനച്ചെടികൾ, 101തരം മാവിനങ്ങൾ,175ലധികം പഴവർഗ്ഗച്ചെടികൾ, 84 ഇനം പച്ചക്കറിവർഗങ്ങൾ, 21 ഇനം പ്ലാവുകൾ, 39 ഇനം വാഴകൾ, 64 ഇനം മൽസ്യ ഇനങ്ങൾ, 25ലധികം പക്ഷിമൃഗാദികൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് പാർക്ക്.

ഇരുപത് വര്ഷം കൊണ്ട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത കാലാവസ്ഥയിൽ വളരുന്ന വൃക്ഷലതാതികൾ ഇവിടെ നട്ടുവളർത്തിയത് എൻ കെ കുര്യനാണ്. ഈ പാർക്കിന്റെ ഏത് ചെന്നെത്താവുന്ന രീതിയിൽ റോഡുകളുണ്ട്. ഏതു പ്രായക്കാർക്കും സഞ്ചരിക്കാൻ ഉതകുന്ന തരത്തിലുള്ള സൈക്കിൾ ,ഗോ കാർട്സ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ , കുതിരവണ്ടി, കാളവണ്ടി എന്നിവയും ഒരുക്കിയിട്ടുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വമായി കണ്ടിവരുന്നതുമായ ശിംശപാ വൃക്ഷം, നീലകൊടുവേലി, ഊദ്, ഇന്ത്യയിലെ വിവിധ സംസ്ഥാന വൃക്ഷങ്ങൾ, ദശപുഷ്‌പം, നൽപ്പാമരവഞ്ചി, സർപ്പക്കാവ്, നക്ഷത്രവനം, അമ്പലക്കുളം, മോസ്ക്, ഏത്തൻതോട്ടം, പ്രണയിക്കാനുള്ള ഇടം, ലോകത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമ, നിരീക്ഷണ ഗോപുരം, ഏറുമാടം ഗുഹവീട്, കുട്ടികളുട പാർക്ക് എന്നിവ കൂടാതെ നാല് ഏക്കറിൽ 64 വിവിധ തരം മീനുകൾ വളരുന്ന നാല് തടാകങ്ങളുമുണ്ട്. ഈ തോട്ടത്തിൽ 16 തരം ചാമ്പ,12 തരം പേര, 9 തരം തെങ്ങ് എന്നിവയും കൃഷിചെയ്യുന്നു. 

മീനൂട്ട് നടത്താനും മീൻ പിടിക്കാനും പക്ഷി നിരീക്ഷണത്തിനും അവസരമുണ്ട്. വെച്ചൂർ പശു , കാസർഗോഡ് കുള്ളൻ , തുടങ്ങിയ 25 ലധികം പക്ഷി മൃഗാദികളെയും ഇവിടെ സംരക്ഷിക്കുന്നു . വിനോദോപാദികളായി അമ്പെയ്ത് ഷൂട്ടിങ് നീന്തൽ സ്‌പിങ് ബോർഡ് പെഡൽ ബോട്ട് റോബോട്ട് ജലചക്രം എന്നിങ്ങനെ എല്ലാം ക്രമീകരിച്ചിട്ടുണ്ട് . ദിനം പ്രതി വിഞ്ജാനത്തിനും വിനോദത്തിനുമായി ധാരാളം പേർ മാന്ഗോമെഡോസ് സന്ദർശിക്കുന്നുണ്ട്.

കടപ്പാട് - Citizen Live News 
#Krishigajran

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എ…

December 15, 2018

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു കൊച്ചി: പുഞ്ചക്കുഴി തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി ' നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം സഫലമാകുന്നു. ഇനി കൃഷിക്കാവശ്യ മായ വെള്ളം ലഭിക്കുമെന്നതിനാൽ കർഷകർക്കും ആശ്വാസമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്…

December 15, 2018

പ്രളയദുരന്തം ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും

പ്രളയദുരന്തം ബാധിച്ച  കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും ളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയ…

December 15, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.