<
  1. News

വയനാട്ടിൽ രണ്ട് ഗ്രാമങ്ങൾ മാങ്കോസ്റ്റിൻ ഫലവർഗ്ഗ ഗ്രാമങ്ങളാകുന്നു

വീട്ടുവളപ്പിൽ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉപകരിക്കും. പഴങ്ങളുടെ റാണിയെന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമാണ്.

KJ Staff
വീട്ടുവളപ്പിൽ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉപകരിക്കും. പഴങ്ങളുടെ റാണിയെന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമാണ്. കുടം പുളിയുടെ ഗണത്തിൽപ്പെടുന്നു. തൂമഞ്  പോലെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം.

കാൻഡി, ജാം, പ്രിസർവ്, ടോപ്പിങ്, ഐസ്ക്രീം, ജ്യൂസ്, വൈൻ തുടങ്ങിയവ തയ്യാറാക്കാനും ഈ പഴം ഉപയോഗിക്കുന്നു. വീട്ടു  വളപ്പിൽ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബത്തിലുള്ളവരുടെയെല്ലാം ആരോഗ്യപരിപാലനത്തിന് ഉപകരിക്കും.ഇതിന്റെ പുറംതോട് ഔഷധ നിർമാണത്തിന് ധാരാളമായി ഉപയോഗിച്ചു വരുന്നു ശരീരസൗന്ദര്യ സംരക്ഷണത്തിനാണ് കൂടതലും ഉപയോഗിക്കുന്നത്. മാങ്കോസ്റ്റിൻ ജ്യൂസും മറ്റും ഇതര ഉൽപ്പന്നങ്ങൾക്കും കാൻസർ ചികിത്സകൾക്കുo പ്രയോജനപ്പെടുത്താമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമാണ് മങ്കോസ്റ്റിൻ. ഗുണമേന്മയുള്ള മാങ്കോസ്റ്റിൻതൈകൾ ഉൽപ്പാദിപ്പിക്കാൻ പ്രായമുള്ളതും, ധാരാളം ഫലങ്ങൾ നൽകുന്നതുമായ മാതൃവൃക്ഷങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിക്കണം. ധാരാളം ഫലങ്ങൾ  ഉണ്ടാവാൻ വിത്തു വഴി ഉൽപ്പാദിപ്പിക്കുന്ന തൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. 

800 മുതൽ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിൻകൃഷി ചെയ്യുന്നത്. കേരളത്തിൽ വയനാട്, പത്തനംത്തിട്ട, ഇടുക്കി, തൃശ്ശൂർ, എന്നിവിടങ്ങളിലാണ് മാങ്കോസ്റ്റിൻ പ്രധാനമായും കൃഷി ചെയ്യുന്നത്. തണൽ സ്ഥലങ്ങളാണ് മങ്കോസ്റ്റിൻവിളയ്ക്ക് ഏറെ അനുയോജ്യം.

വീട്ടുവളപ്പിലും ,കാപ്പിത്തോട്ടങ്ങളിലും ,തെങ്ങിൻ  തോപ്പുകളിലും ഇടവിളയായി മാങ്കോസ്റ്റിസ് കൃഷി ചെയ്യാം. സമതലങ്ങളിൽ മേയ് ജൂൺ മാസങ്ങളിൽ വിളവെടുക്കുമ്പോൾ വയനാട്ടിൽ വിളവെടുപ്പ് സെപ്തംബർ - ഒക്ടോബർ വരെ നീണ്ടു പോകാറുണ്ടന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി   മാങ്കോസ്റ്റിൻ കൃഷി ചെയ്യുന്ന മേപ്പാടി റോസ് ഗാർഡനിലെ കുരുവിള ജോസഫ് പറഞ്ഞു. പ്രത്യേക കാർഷിക മേഖലയായി തിരഞ്ഞെടുത്ത വയനാട്ടിൽ പത്ത് ഫലവർഗ്ഗ ഗ്രാമങ്ങൾക്ക് നടപടി തുടങ്ങി കഴിഞ്ഞു. ഇതിൽ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ  മാങ്കോസ്റ്റിൻ കൃഷി വ്യാപനമാണ് ഉദ്ദേശിക്കുന്നത്.

ആറു മാസത്തോളം നീണ്ടു നിൽക്കുന്ന പഴലഭ്യത, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കാൻ ഇടയാക്കും.പടർന്ന് പന്തലിക്കുന്ന ചെടികൾ വളരെ പതുക്കയെ   വളരുകയുള്ളു. വളരുന്നതിനുസരിച്ചു ഇലകൾക്ക് പച്ച നിറം കൂടുകയും ഒടുവിൽ കടും പച്ച നിറമാകുകയും ചെയ്യും. മാങ്കേസ്റ്റിൻ കേരളത്തിൽ പ്രിയമേറി വരുകയാണ്. കേരളത്തിലെ ഉഷ്ണമേഖല കാലവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പഴവർഗ്ഗമാണ് മാങ്കോസ്റ്റിൻ. പഴം മൂന്ന് മുതൽ നാല് ആഴ്ച വരെ കേടുകൂടാതെ ഇരിക്കുന്നതിനാൽ കയറ്റുമതിക്കും അനന്ത സാധ്യതകളാണ് ഉള്ളത്.

ഒ.എസ്. ശ്രുതി  
 
English Summary: mangosteen

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds