1. News

മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ വാങ്ങാം

മനോഹരമായ പച്ചക്കറി തോട്ടം നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പച്ചക്കറി തൈകൾ നട്ടു കുറച്ചുനാൾ കഴിയുമ്പോൾ അതിൽ പലതരത്തിലുള്ള കീടബാധകളും രോഗങ്ങളും നമ്മൾക്ക് ദർശിക്കാൻ കഴിയുന്നു.

Priyanka Menon
Seeds
Seeds

മനോഹരമായ പച്ചക്കറി തോട്ടം നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പച്ചക്കറി തൈകൾ നട്ടു കുറച്ചുനാൾ കഴിയുമ്പോൾ അതിൽ പലതരത്തിലുള്ള കീടബാധകളും രോഗങ്ങളും നമ്മൾക്ക് ദർശിക്കാൻ കഴിയുന്നു. ഈയൊരു സാഹചര്യത്തിന് കാരണം നല്ല വിത്തുകൾ നിങ്ങൾ തിരഞ്ഞെടുക്കുന്നില്ല എന്നതാണ്. നല്ലയിനം വിത്തുകൾ തെരഞ്ഞെടുത്ത്‌ നല്ല നീർവാർച്ചയുള്ള മണ്ണിലും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്തും വച്ചു പിടിപ്പിച്ചാൽ ഒരു വിധം കീടങ്ങളെയും രോഗങ്ങളെയും നമ്മൾക്ക് അകറ്റി നിർത്താം. മണ്ണിൻറെ അമ്ലത്വം ക്രമപ്പെടുത്താൻ ആയി ഒരു സെന്റന് രണ്ടര കിലോഗ്രാം കുമ്മായം ചേർക്കുന്നത് ഉത്തമമാണ്. ജൈവകൃഷി തുടങ്ങാൻ സ്ഥലമില്ലെങ്കിൽ നിങ്ങളുടെ മട്ടുപ്പാവിലും ഗ്രോബാഗ് വഴി കൃഷി ആരംഭിക്കാം. ഏത് കൃഷി ആരംഭിക്കുക യാണെങ്കിലും ശരിയായ നനയും ഫലപ്രദമായ വളപ്രയോഗവും ആവശ്യമാണ്. ചെടിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷക ഘടകങ്ങൾ പലതാണ്. അതിൽ പ്രധാനമാണ് എൻ പി കെ വളങ്ങൾ. അതുകൊണ്ടുതന്നെ അത്തരം കാര്യത്തിലുള്ള അറിവ് നേടി വീട്ടിൽ എല്ലാവരും പച്ചക്കറി തോട്ടം സജ്ജമാക്കണം.

വിഷമുക്തമായ പച്ചക്കറികൾ നമുക്ക് വീട്ടിൽ തന്നെ ലഭ്യമാക്കാം. എന്നാൽ എല്ലാവരുടെ മനസ്സിലും ഒരു ചോദ്യം ഉണ്ടാവും രോഗപ്രതിരോധശേഷി കൂടിയ ഗുണമേന്മയുള്ള നല്ലയിനം വിത്തുകൾ എവിടെ കിട്ടും എന്ന്. ഇപ്പോൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വിളവ് തരുന്ന കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പച്ചക്കറി ഇനങ്ങളുടെ വിത്ത് മണ്ണുത്തി സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2370540 ഈ നമ്പറിൽ ബന്ധപ്പെടുക.

ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
ലക്ഷദ്വീപിന് നൂറിൽ നൂറ് മാർക്ക്
മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ

English Summary: Mannuthi Agriculture University Provide Seeds

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds