ശര്‍ക്കരയുടെ വിലയിടിവും കരിമ്പുകള്‍ കാലം തെറ്റി പൂത്തതും മറയൂരിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. മറയൂര്‍, കാന്തല്ലൂര്‍, മാശിവയല്‍, ചുരക്കുളം, പ്രദേങ്ങളിലായ് 1500 ഹെക്ടറിലധികം കരിമ്പിന്‍ തോട്ടമാണ് കാലംതെറ്റി പൂത്തത്. ഏപ്രിൽ മാസത്തിൽ വിഷുവിന് വിളവെടുക്കുവാൻ ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന കരിമ്പുകളാണ് നാലുമാസം മുമ്പെ പൂത്തത്. മൂക്കും മുമ്പ് പൂക്കുന്നതു മൂലം കരിമ്പിലെ നീരുവറ്റുന്നത് ശർക്കരയുത്പാദനം ഗണ്യമായ് കുറയ്ക്കുന്നു. ഇത് മറയൂര്‍ ശര്‍ക്കരയുടെ വിലക്കയറ്റത്തിനും കര്‍ഷകര്‍ ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനും കാരണമാകും.
ഇപ്പോൾ 50 രൂപ മാത്രമാണ് ഒരു കിലോ ശർക്കരക്ക് വ്യാപാരികള്‍ കർഷകർക്കു നല്‍കുന്നത്. കഴിഞ്ഞ വർഷം 70 രൂപ വരെകർഷകർക്ക് നൽകിയിരുന്നു. പ്രളയത്തിൽ പെരിയവര പാലം തകര്‍ന്ന് ഗതാഗതം നിലച്ചതിലൂടെ വിപണനത്തിന് വേണ്ടിവരുന്ന അധികച്ചിലവാണ് വിലയിടിവിന് കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ സാഹചര്യം മുതലെടുത്ത് വ്യാപാരികൾ തമിഴ്‌നാട് ശര്‍ക്കര വിപണിയിലെത്ക്കുന്നതും വിലയിടിവിന് കാരണമാകുന്നതായി കർഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മറയൂരിലെ കരിമ്പ് കര്‍ഷകര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍
ശര്‍ക്കരയുടെ വിലയിടിവും കരിമ്പുകള്‍ കാലം തെറ്റി പൂത്തതും മറയൂരിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
Share your comments