1. News

മറയൂര്‍ ശര്‍ക്കര സംരക്ഷിക്കണം മന്ത്രി വി.എസ്. സുനില്‍കുമാര്‍

മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സൗന്ദര്യമല്ല ഗുണമാണ് മറയൂർ ശർക്കരയുടെ പ്രത്യേകതയെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ.മറയൂർ ശർക്കരയ്ക്ക് ലഭിച്ച ഭൗമസൂചിക പദവി മറയൂരിൽ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം

Asha Sadasiv
V.S  SunilKumar

മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.സൗന്ദര്യമല്ല ഗുണമാണ് മറയൂർ ശർക്കരയുടെ പ്രത്യേകതയെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ.മറയൂർ ശർക്കരയ്ക്ക് ലഭിച്ച ഭൗമസൂചിക പദവി മന്ത്രി വി.എസ്.സുനിൽകുമാർ മറയൂരിൽ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കാന്തല്ലൂർ കോവിൽക്കടവിൽ മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവി വിളംബര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര ഭൗമസൂചിക പദവിയിൽ ഇടംപിടിച്ചതിനാൽ ലോകോത്തര നിലവാരത്തിലേക്ക് എത്തും. മറയൂർ ശർക്കരയെന്ന പേരിൽ തമിഴ്നാട്ടിൽനിന്നടക്കം കച്ചവടക്കാർ വ്യാജ ശർക്കര എത്തിക്കുന്നത് ശിക്ഷാർഹമാണ്....ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിർമിക്കുന്ന ശർക്കര മറയൂർ ശർക്കരയുടെ ജി.ഐ രജിസ്ട്രേഷൻെറ മറവിൽ തെറ്റിദ്ധരിപ്പിച്ച് വിറ്റഴിക്കാൻ ശ്രമിച്ചാൽ രണ്ടുലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും രണ്ടുവർഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. .മറയൂർ ശർക്കരയുടെ അംഗീകൃത ലോഗോ പ്രകാശനം, ഭൗമസൂചിക ഉൽപന പ്രകാശനം, ഭൗമസൂചിക ഫാക്ട് ഷീറ്റ് പ്രകാശനം എന്നിവ നടന്നു. കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് മൂന്ന് വർഷമെടുത്താണ് മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവിയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂപ്രകൃതിയുടെയും കൃഷിരീതിയുടെയും പ്രത്യേകത നിമിത്തം ഉത്‌പന്നങ്ങൾക്ക് ഉണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകുന്നത്.


മറയൂർ ശർക്കരയെ വേറിട്ട് നിർത്തുന്നത് അതിൻ്റെ സ്വാദാണ്.ഉപ്പുരസമില്ലാത്ത മധുരമുള്ള ശർക്കര. ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അളവ് കൂടുതൽ. സോഡിയന്‍റെ അളവ് കുറവും. ഇത് മറയൂർ ശർക്കരയ്ക്ക് ഔഷധ ഗുണം നൽകുന്നത്.

മറയൂരിൽ രണ്ടായിരം ഏക്കറിലാണ് ശർക്കരയ്ക്കായുള്ള കരിമ്പ് കൃഷി. വർഷത്തിൽ എല്ലാ സീസണിലും കൃഷിയിറക്കും. അഞ്ഞൂറൂളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം കൂടിയാണിത്. ഭൗമസൂചിക പദവി ലഭിച്ചതോടെ മറയൂർ ശർക്കരയ്ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം ലഭിക്കും. ഇതോടെ കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കാമെന്ന് കർഷകർ കണക്ക് കൂട്ടുന്നു.

English Summary: Marayur Jaggery to be protected

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds