1. News

മീന്‍വില ഓണ്‍ലൈനായി അറിയാനുള്ള പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ

മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അതാത് മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മത്സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Asha Sadasiv
Fish market

മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അതാത് മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മത്സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ, മത്സ്യ സംസ്‌കരണവ്യവസായികൾ എന്നിവർക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.

രാജ്യത്തെ 1500 മത്സ്യമാർക്കറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലാൻഡിംഗ് സെന്ററുകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, ചില്ലറവ്യാപാര മാർക്കറ്റുകൾ, കൃഷിഉൽപാദന മാർക്കറ്റുകൾ എന്നിവ ഇതിൽപെടും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ, കേരളമുൾപ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാർക്കറ്റുകളാണ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ അമ്പത് മാർക്കറ്റുകളാണ് ഇതിൽ ഉണ്ടാവുക.

ഓരോ മാർക്കറ്റുകളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ആഴ്ചതോറുമുള്ള മീൻവിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. മാർക്കറ്റുകളുടെ സ്ഥിതിവിവരം, വിപണന സമയം, ഗതാഗത സൗകര്യം, മീൻ വരവ്, വിപണനം നടത്തുന്ന മത്സ്യയിനങ്ങൾ, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങൾ, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓൺലൈനായി എൻഎഫ്ഡിബി (www.nfdb.gov.in), സിഎംഎഫ്ആർഐ (www.cmfri.org.in) വെബ്‌സൈറ്റുകളിൽ നിന്ന് ഒക്ടോബർ മുതൽ അറിയാനാകും. പിന്നീട്, ഇതിന് മാത്രമായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും.. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളെ പ്രതിനിധീകരിച്ച് എത്തിയവർക്ക് പരിശീലനവും ബോധവൽക്കരണവും നൽകിത്തുടങ്ങി. 

English Summary: Fish price to be known from online

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds