ജമ്മു-കാശ്മീരില്‍ നിന്ന് കുങ്കുമപ്പൂവ് വന്‍തോതില്‍ സംഭരിച്ചു കേരളവിപണിയിലിറക്കാന്‍ മാര്‍ക്കറ്റ് ഫെഡ് പദ്ധതി. ജമ്മു കാശ്മീരിലെ കര്‍ഷകരില്‍ നിന്ന് അവിടുത്തെ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സംഭരിക്കുന്ന കുങ്കുമപ്പൂവ് വാങ്ങി കേരളത്തില്‍ വിറ്റഴിക്കാനാണ് പദ്ധതി. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഔഷധ മൂല്യമുള്ള വസ്തുക്കളും പയര്‍വര്‍ഗങ്ങളും വിപണിയിലിറക്കാനും കരാറില്‍ തീരുമാനമായിട്ടുണ്ട്.
ഓണവിപണി ലക്ഷ്യമിട്ട് 'കേരജം' എന്ന പേരില്‍ വെന്ത വെളിച്ചെണ്ണ വിപണിയിലിറക്കും. വറുത്ത കൊപ്ര ആട്ടിയാണ് ഈ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ വെന്ത വെളിച്ചെണ്ണ മാര്‍ക്കറ്റ് ഫെഡ് വില്‍ക്കുന്നുണ്ട്. ഇടുക്കി നിന്നും സംഭരിക്കുന്ന നെയ്യും ഓണവിപണിയിലിറക്കുമെന്നും മാനേജിങ് ഡയറക്ടര്‍ എസ് കെ സനല്‍ പറഞ്ഞു.
തിപ്പലി, കടുക്കാത്തോട് തുടങ്ങിയ ഔഷധമൂല്യമുള്ള ഇനങ്ങള്‍ ഡല്‍ഹിയിലെ കര്‍ഷകസംഘങ്ങളില്‍ നിന്നും നേരിട്ട് സംഭരിച്ച് വിപണിയിലിറക്കും. കൂടാതെ, ഇടുക്കി പുറ്റടിയിലെ സ്‌പൈസസ് ബോര്‍ഡ് പാര്‍ക്കില്‍നിന്നും ഏലം, കുരുമുളക്, കറുവപ്പട്ട്, ഗ്രാമ്പൂ തുടങ്ങിയവ സംഭരിച്ച് ഉടന്‍ വിപണിയിലിറക്കുമെന്നും മാര്‍ക്കറ്റ് ഫെഡ് അറിയിച്ചു.
മാര്‍ക്കറ്റ് ഫെഡിന്റെ മുന്‍ വര്‍ഷങ്ങളിലെ വിറ്റുവരവ് 100-105 കോടിയായിരുന്നത് കഴിഞ്ഞവര്‍ഷം 70 കോടിയായി താഴ്ന്നിരുന്നു. ഈ സാമ്പത്തിക വര്‍ഷം 100 കോടിയിലും അടുത്തവര്‍ഷം 500 കോടിയിലും എത്തിക്കുകയാണ് ലക്ഷ്യം.
Share your comments