ലോകത്തെ ആകമാനം ആട്ടിയുലച്ച സംഭവങ്ങളിൽ ഒന്നാണ് കോവിഡ് 19. പലതവണ ലോക്ക് ഡൗണുകളും പല രീതിയിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിട്ടുകൂടി ഒട്ടേറെ ജീവനുകളാണ് പൊലിഞ്ഞത്. അതിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉൾപ്പെടുന്നു. കോവിഡ് വന്ന് രണ്ടു വര്ഷം ആയിട്ടുകൂടി ഇത് വരെയും പൂർണമായും നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ കഴിഞ്ഞിട്ടില്ല.
കോവിഡ് നിരക്ക് കുറഞ്ഞതോടെ പൊതുസ്ഥലങ്ങളിൽ മാസ്കിന്റെ ഉപയോഗം ആവശ്യമില്ലെന്ന തീരുമാനവുമായി യുഎഇ. മാർച്ച് മാസം ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം കുറയ്ക്കാമെന്നും എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിയന്ത്രണം തുടരും എന്നും, വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
കോവിഡ് സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ മാറ്റങ്ങളിൽ അടക്കം യുഎഇ ഇന്നലെ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരായവരുടെ ഐസൊല്യൂഷൻ രീതി മാറ്റമില്ലെന്നും, സമ്പർക്കം വന്നുകഴിഞ്ഞാൽ ക്വാറന്റൈൻ നിരബന്ധമില്ലെന്നും, വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സമ്പർക്കം വന്നവർ അഞ്ചു ദിവസത്തിനിടെ രണ്ടു പിസിആർ പരിശോധന നടത്തണമെന്നും അറിയിച്ചു.
ഈയിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വളരെ കുറവ് ഉണ്ടായതിന്റെ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പ്രാദേശികമായി ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട് യുഎഇ ഗവണ്മെന്റ് നൽകിയിട്ടുണ്ട്. രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഗവണ്മെന്റ്.
എന്നാൽ ബാക്കി നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകില്ല എന്നും ഗവണ്മെന്റ് അറിയിച്ചു. ഉദാഹരണത്തിന്,
പള്ളികളിലും കൂട്ടങ്ങളിലും ആളുകള്‍ തമ്മിലുള്ള അകലം ഒരു മീറ്റർ എന്ന നിയന്ത്രണം തുടരും.
മാത്രമല്ല ഒരു വാക്‌സിൻ പോലും എടുക്കാത്ത യാത്ര ചെയ്യുന്ന ആൾക്കാർ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് അടക്കമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം നിബന്ധമായും കരുതണം.
കുറിപ്പ്: സ്വയം രക്ഷയ്ക്ക് പൊതുഇടങ്ങളിൽ മാസ്ക് ഉപയോഗം ഏറെ നല്ലതാണ്.
Share your comments