
ഡൽഹി : ഡൽഹി അടക്കമുള്ള വടക്കേ ഇന്ത്യന്‍ മേഖലകളില്‍ വൻഭൂചലനം. ചൊവ്വാഴ്ച (24.01.2023) ഉച്ചയോടെ ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലഖ്‌നൗവിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. നോയിഡ, ഡൽഹി, ഗാസിയാബാദ് എന്നിവിടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.
Share your comments