ആലപ്പുഴ : മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മികവ് 2021 നാളെ (ഏപ്രില്‍ 1) ആലപ്പുഴ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മായമില്ലാത്ത മത്സ്യവുമായി ഇലവുംതിട്ടയിലും ഓമല്ലൂരിലും മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് ആരംഭിച്ചു
മത്സ്യതൊഴിലാളികളുടെ മക്കളില്‍ 2021-ല്‍ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. മരണമടഞ്ഞ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ വി. ആര്‍ രമേശിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പുരസ്‌കാര വിതരണവും ഇതോടനുബന്ധിച്ചു നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യഫെഡ് എല്ലാ ഔട്ട് ലെറ്റുകളും തുറക്കും
എ.എം ആരിഫ് എം.പി, എച്ച് സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ അധ്യക്ഷ സൗമ്യ രാജ്, വാര്‍ഡ് കൗണ്‍സിലര്‍ റീഗോ രാജു, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മാനേജിംഗ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എം. മിനി, ജി. രാജാദാസ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം പി. ഐ. ഹാരിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. രമേശ് ശശിധരന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ്, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ സി. ഷാംജി, വി. സി മധു, ജെയിംസ് ചിങ്കുത്തറ, കെ. ടി രാജു, ജാക്‌സണ്‍ പൊള്ളയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Matsyafed Education Award Ceremony 2021 will be held tomorrow (April 1) at Alappuzha Karmasadan Auditorium. Fisheries and Culture Minister Saji Cherian will inaugurate the event at 11 am. PP Chittaranjan MLA will preside over the function.
Cash awards will be presented at the function to the children of fishermen who have secured A+ in all subjects in Class X and Plus Two in 2021. The Endowment Awards will also be distributed in the memory of the deceased Matsyafed Assistant Manager V.R Ramesh.
Share your comments