<
  1. News

മത്സ്യഫെഡ് എല്ലാ ഔട്ട് ലെറ്റുകളും തുറക്കും

ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംസ്ഥാനവ്യാപകമായ ശ്രമത്തിൻ്റെ ഭാഗമായി മത്സ്യഫെഡിൻ്റെ എല്ലാ ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കും.41 ഔട്ട് ലെറ്റുകളാണ് മത്സ്യഫെഡ് പ്രവർത്തിപ്പിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് പ്രതിദിനം 25 മുതൽ 30 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന വിറ്റുവരവ് 15 ലക്ഷംരൂപയായി കുറഞ്ഞു.

Asha Sadasiv
matsyafed

ലോക് ഡൗൺ സമയത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംസ്ഥാനവ്യാപകമായ ശ്രമത്തിൻ്റെ ഭാഗമായി മത്സ്യഫെഡിൻ്റെ എല്ലാ ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കും.41 ഔട്ട് ലെറ്റുകളാണ് മത്സ്യഫെഡ് പ്രവർത്തിപ്പിക്കുന്നത്.രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് പ്രതിദിനം 25 മുതൽ 30 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന വിറ്റുവരവ് 15 ലക്ഷംരൂപയായി കുറഞ്ഞു.

മത്സ്യഫെഡ് കൗണ്ടറുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതാണ് വിൽപ്പനയിൽ ഇടിവുണ്ടായത് .കൂടാതെ, മത്സ്യ ലഭ്യതയിലും കുറവുണ്ടായി.ചെറിയ മത്സ്യബന്ധന ബോട്ടുകൾ മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്,കിട്ടിയ മത്സ്യത്തിൻ്റെ ഭൂരിഭാഗവും ബോട്ടുകൾ കരയിലെത്തിയ സ്ഥലങ്ങളിൽ വെച്ച് തന്നെ വിറ്റു.

തിരക്ക് തടയാൻ ലേലവും അനുവദിച്ചില്ലെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നേരത്തെ നിശ്ചയിച്ചിരുന്ന നിരക്കിന് വാങ്ങാം. പലതരം മത്സ്യങ്ങളുടെ അഭാവവും ഉണ്ടായിരുന്നു.സാധാരണ സമയങ്ങളിൽ ഒരു മത്സ്യഫെഡ് സ്റ്റാളിൽ 20 മുതൽ 30 വരെ ഇനത്തിലുള്ള മത്സ്യങ്ങൾ ലഭ്യമാണെകിലും ഇപ്പോൾ അത് നാലോ അഞ്ചോ ആയികുറഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.മൂന്നാഴ്ചത്തെ അടച്ചുപൂട്ടലിനിടെ ലഭ്യമായ മത്സ്യ ശേഖരം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സ്യഫെഡ് ഔട്ട് ലെറ്റുകൾ തുറക്കുന്നത്

വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനത്ത് 800 രൂപയ്ക്ക് നെയ്മീൻ വിറ്റഴിച്ചു യെല്ലോഫിൻ ട്യൂണ കിലോയ്ക്ക് 300 രൂപയ്ക്കാണ് വിറ്റത്. ട്രെവാലി (നെഡുവ) കിലോയ്ക്ക് 450 രൂപയ്ക്കാണ് വിറ്റത്.കരിമീൻ ഒരു കിലോയ്ക്ക് 550 രൂപയ്ക്കാണ് വിറ്റത്. COVID-19 കണക്കിലെടുത്ത് ഓൺലൈൻ വിൽപ്പന ആരംഭിക്കാനുള്ള പദ്ധതികൾ തൽക്കാലം ഉപേക്ഷിക്കാൻ സഹകരണ സംഘം തീരുമാനിച്ചു. ലോക് ഡൗൺ കൂടുതൽ കാലം തുടരുകയാണെങ്കിൽ,മത്സ്യഫെഡ് ഓൺലൈൻ വഴി വിൽപ്പന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈസ്റ്റർ-വിഷു ഉത്സവ സീസണിന് മുന്നോടിയായി ഓൺലൈൻ ഓർഡറുകൾ എടുക്കുന്നതിനായി ഒരു മൊബൈൽ അപ്ലിക്കേഷൻ ആരംഭിക്കാൻ മത്സ്യഫെഡ്‌ പദ്ധതിയിട്ടിരുന്നു.

English Summary: Matsyfed to open all outlets

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds