സംസ്ഥാനത്തു മൽസ്യകൃഷി മേഖലയിൽ നേട്ടം കൈവരിച്ചവർക്കുള്ള അവാർഡുകൾ (50,000 രൂപ) പ്രഖ്യാപിച്ചു.ദേശീയ മത്സ്യകര്‍ഷക ദിനാഘോഷവും മത്‌സ്യ കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇന്ന് കൊല്ലം സി. എസ്. ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വിതരണം ചെയ്യും. മികച്ച ശുദ്ധജല മൽസ്യകർഷകൻ, മികച്ച ഓരുജല മൽസ്യകർഷകൻ, മികച്ച ചെമ്മീൻ കർഷകൻ, മികച്ച നൂതനമൽസ്യ കൃഷി, മികച്ച അക്വാകൾചർ പ്രൊമോട്ടർ, മൽസ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശസ്ഥാപനം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്.ജില്ലാതല അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്....
മികച്ച ശുദ്ധജല മത്‌സ്യകര്‍ഷൻ :പ്രദീപ് ജേക്കബ്, വാഴപ്പള്ളിൽ, വളഞ്ഞവട്ടം, തിരുവല്ല,പത്തനംതിട്ട...
മികച്ച ഓരുജല മത്സ്യകര്‍ഷൻ- ലൈജു ജോണി, ചക്കാലയ്ക്കൽ, മാള,പള്ളിപ്പുറം, തൃശൂർ...
മികച്ച ചെമ്മീൻ കർഷകൻ– പി.കെ.സുധാകരൻ, ചെറുവട്ടായിൽ, പുല്ലൂറ്റ്, തൃശൂർ ...
മികച്ച നൂതനമൽസ്യ കൃഷി– ജോളി വർക്കി, ആനച്ചാലിൽ, തൊടുപുഴ, ഇടുക്കി ∙
മികച്ച അക്വാകൾചർ പ്രൊമോട്ടർ –സിദ്ദിഖ്.ബി.സിദ്ദിഖ്, പെരുമാതുറ, തിരുവനന്തപുരം (20,000 രൂപ)...
മൽസ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശസ്ഥാപനം (50,000 രൂപ)– ചിറക്കര ഗ്രാമപഞ്ചായത്ത്,കൊല്ലം.
Share your comments