തിരുവനന്തപുരത്ത് തുടങ്ങിയ ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’ ജനകീയമായതോടെ. കൊല്ലം, കോട്ടയം, കോഴിക്കോട് നഗരങ്ങളിലും പുതിയ മൊബൈൽ യൂണിറ്റുകൾ തുടങ്ങും.പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭരിക്കുന്ന മത്സ്യങ്ങൾ നാല് മണിക്കൂറിനകം ഉപഭോക്താൾക്ക് എത്തിക്കുമെന്നതാണ് ഈ മൊബൈൽ യൂണിറ്റുകളുടെ പ്രത്യേകത.കോഫിഹൗസ് മാതൃകയിൽ പാതയോരങ്ങളിൽ മത്സ്യഫെഡിൻ്റെ സീ ഫുഡ് കിച്ചൺ’ തുടങ്ങാനുള്ള പദ്ധതി പരിഗണനയിലാണ്.മത്സ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആലപ്പുഴ ഹൈവേയിലാകും ഇത് തുടങ്ങുക. ‘ഫ്രെഷ് ഫിഷ് സൂപ്പർ മാർക്കറ്റ്’ ആറു മാസത്തിനകം പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
മത്സ്യഫെഡ് ഫ്രഷ് ഫിഷ് സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നു
മത്സ്യവിപണി കൂടുതൽ സജീവമാക്കുന്നതിന് സംസ്ഥാനത്ത് മത്സ്യഫെഡ് ‘ഫ്രഷ് ഫിഷ്’ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു മൂന്നുവർഷത്തിനകം പത്ത് സൂപ്പർമാർക്കറ്റുകൾ തുടങ്ങാനാണ് പദ്ധതി.
തിരുവനന്തപുരത്ത് തുടങ്ങിയ ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’ ജനകീയമായതോടെ. കൊല്ലം, കോട്ടയം, കോഴിക്കോട് നഗരങ്ങളിലും പുതിയ മൊബൈൽ യൂണിറ്റുകൾ തുടങ്ങും.പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭരിക്കുന്ന മത്സ്യങ്ങൾ നാല് മണിക്കൂറിനകം ഉപഭോക്താൾക്ക് എത്തിക്കുമെന്നതാണ് ഈ മൊബൈൽ യൂണിറ്റുകളുടെ പ്രത്യേകത.കോഫിഹൗസ് മാതൃകയിൽ പാതയോരങ്ങളിൽ മത്സ്യഫെഡിൻ്റെ സീ ഫുഡ് കിച്ചൺ’ തുടങ്ങാനുള്ള പദ്ധതി പരിഗണനയിലാണ്.മത്സ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആലപ്പുഴ ഹൈവേയിലാകും ഇത് തുടങ്ങുക. ‘ഫ്രെഷ് ഫിഷ് സൂപ്പർ മാർക്കറ്റ്’ ആറു മാസത്തിനകം പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
Share your comments