കര്‍ക്കിടക മാസത്തിൽ ഔഷധക്കൂട്ടുകളാൽ സമ്പന്നമായ കര്‍ക്കിടക കഞ്ഞിയും ഞവരക്കഞ്ഞിയും ഉലുവാക്കഞ്ഞിയും ഔഷധപിടിയുമൊക്കെ രുചിച്ചു നോക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടാകില്ലേ. പാകം ചെയ്തിട്ട് ശരിയായില്ലെങ്കിലും തയ്യാറാക്കാൻ അറിയില്ലെങ്കിലും വിഷമിക്കേണ്ട. 'മഴരുചിപ്പെരുമ' നിങ്ങൾക്കായി അവ തയ്യാറാക്കി നൽകും. ഇവ മാത്രമല്ല ഉണക്കകപ്പ, മുതിര, ചേമ്പിന്‍ താള്‍, ചേനപ്പിണ്ടി, പത്തില, വാഴപ്പിണ്ടി, ചെറുപയര്‍, കൂണ്‍, കാച്ചില്‍, കൂര്‍ക്ക തുടങ്ങിയവ ഉപയോഗിച്ച് തോരനും പുഴുക്കുമൊക്കെ തയ്യാറാക്കി നൽകും. നവരസപ്പായസം, ചെറുപയര്‍ പായസം, ഇഞ്ചി-പഴം സര്‍ബത്ത്, ഔഷധ ചിരട്ടപ്പുട്ട് എന്നിവയും വിഭവങ്ങളായിരിക്കും.
കോട്ടയം കുടുംബശ്രീമിഷൻ സംഘടിപ്പിക്കുന്ന നാടന്‍ ഭക്ഷ്യമേളയാണ് 'മഴരുചിപ്പെരുമ'.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള ബുധനാഴ്ച ആരംഭിക്കും. കളക്‌ട്രേറ്റ് അങ്കണത്തില്‍ രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ ലത, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുക്കും.
മേള ആഗസ്റ്റ് 11- ന് സമാപിക്കും.
CN രമ്യ, കോട്ടയം
Share your comments