മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയത് മൂലം മാംസത്തിൻ്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ട്
ബ്രിട്ടീഷ് സര്‍ക്കാര്‍ മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയത് മൂലം ജനങ്ങള്‍ക്കിടയിലെ മാംസത്തിൻ്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞെന്നും അതുമൂലം പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയത് മൂലം ജനങ്ങള്‍ക്കിടയിലെ മാംസത്തിൻ്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞെന്നും അതുമൂലം പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബേക്കന്‍, ബീഫ് എന്നിവയ്ക്കു് പലരാജ്യങ്ങളും മീറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയതോടെ പ്രതിവര്‍ഷം ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയും ലാഭിക്കാന്‍ കഴിഞ്ഞു എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെഡ്മീറ്റ് ഒഴിവാക്കി മറ്റ് ആഹാരസാധനങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിച്ചതോടെ യൂ.കെയില്‍ മാത്രം പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ചികിത്സയ്ക്കായി ചെലവാക്കേണ്ട കോടികളും ലാഭിക്കാന്‍ കഴിയുന്നു. സംസ്‌ക്കരിച്ച മാംസം, ബര്‍ഗര്‍, ബേക്കന്‍ എന്നിവയുടെ വില 79 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഇതും ആളുകള്‍ക്കിടയിലെ മാംസത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചു.ഇത്തരം മാംസം ഉപയോഗിക്കുന്നത് മൂലം ലോകം മുഴുവന്‍ പ്രതിവര്‍ഷം ഏകദേശം 24 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനങ്ങള്‍ തെളിയിച്ചിരുന്നു.
English Summary: meat tax regulates meat consumption in Britain
Share your comments