മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി- കോട്ടയം സമ്പൂര്‍ണ ഹരിത സാക്ഷരതയിലേക്ക് -ബ്രോഷര്‍ പ്രകാശനം ചെയ്തു. എഡിജിപി ഡോ. ബി. സന്ധ്യ ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനിക്ക് നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.
പോലീസ് സ്റ്റേഷനുകളില്‍ ജലസുരക്ഷാസമിതി രൂപീകരിച്ചുകൊണ്ട് ജനമൈത്രി പോലീസും അക്ഷരനഗരത്തെ ജലസാക്ഷര നഗരമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി മാറിയത് അഭിമാനാര്‍ഹമാണെന്ന് പ്രകാശനം നിര്‍വഹിച്ചു കൊണ്ട് ഡോ. ബി.സന്ധ്യ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ നദീസംയോജനം നടപ്പിലാക്കുന്നതിന് 9.82 കോടിയും മാലിന്യ സംസ്‌കരണത്തിന് 3 കോടിയും കിണര്‍ റീചാര്‍ജ്ജിനും രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനും ജലസംരക്ഷണത്തിനും ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി വാഗ്ദാനം ചെയ്തു. നദീസംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.അനില്‍കുമാര്‍, അഡ്വ. വി.ബി.ബിനു, ജില്ലാ പോലീസ് സൂപ്രണ്ട് മുഹമ്മദ് റഫീക്ക്, മീനച്ചില്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ശേഷം നദീസംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും ചേര്‍ന്നു.
photos - മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി- കോട്ടയം സമ്പൂര്‍ണ ഹരിത സാക്ഷരതയിലേക്ക് -ബ്രോഷര്‍ പ്രകാശനം എഡിജിപി ഡോ. ബി. സന്ധ്യ ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനിക്ക് നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിക്കുന്നു
CN Remya Chittettu,Kottayam
#Krishigajran
Share your comments