<
  1. News

വിഷ മത്സ്യം തടയാൻ പുതിയ നിയമം :ബിൽ അടുത്ത സഭാസമ്മേളനത്തിൽ

മീനിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനും വിപണനത്തിലെ ചൂഷണം ഒഴിവാക്കുന്നതിനുമുളള നിയമനിർമാണ ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരുമെന്ന‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ അറിയിച്ചു.

KJ Staff
മീനിൻ്റെ   ഗുണനിലവാരം ഉറപ്പാക്കാനും വിപണനത്തിലെ ചൂഷണം ഒഴിവാക്കുന്നതിനുമുളള നിയമനിർമാണ ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരുമെന്ന‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ അറിയിച്ചു. ലേലം, വിപണനം, ഗുണനിലവാരം എന്നിവയിലെല്ലാം ശക്തമായ ഇടപെടൽ നടത്താൻ സംസ്ഥാനത്തിനുള്ള അധികാരങ്ങൾക്കുള്ളിൽ നിന്നായിരിക്കും നിയമം. മത്സ്യത്തിൽ വിഷം കലർത്തുന്നത‌് പിടിച്ചാൽ രണ്ടുലക്ഷം രൂപ പിഴയും ആറുമാസത്തെ കഠിനതടവും ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തും. നിലവിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന‌് കൊണ്ടുവരുന്ന മത്സ്യത്തിൽ മായം കലർത്തിയിട്ടുണ്ടെന്ന‌് കണ്ടെത്തിയാൽ ഉറവിടത്തിൽ സംസ‌്കരിക്കുമെന്ന ഉറപ്പ‌് എഴുതിവാങ്ങി മടക്കിയയക്കാൻ മാത്രമാണ‌് വ്യവസ്ഥ. നിലവിലുള്ള നിയമത്തിലേതിനേക്കാൾ കടുത്ത വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച്, മീനിൽ മായം ചേർത്താൽ പരമാവധി 10,000 രൂപ വരെ പിഴ .ഈടാക്കാനേ വകുപ്പുള്ളൂ. മത്സ്യം പിടിച്ചെടുക്കാനും കഴിയില്ല. 
English Summary: methods to ensure fish quality

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds