<
  1. News

പ്ലാസ്റ്റിക്കിനു ബദലായി മെക്സിക്കോയുടെ പ്രിക്‌ലി പിയർ കള്ളിച്ചെടി

മെക്സിക്കോയുടെ പ്രിക്‌ലി പിയർ കള്ളിച്ചെടി ഉടൻ തന്നെ ജൈവ നശീകരണ പ്ലാസ്റ്റിക്ക് ഉൽ‌പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ പോവുകയാണ്. മെക്സിക്കോയുടെ പതാകയിൽ പതിച്ചിരിക്കുന്നത് പ്രിക്‌ലി പിയർ കള്ളിച്ചെടിയുടെ പടമാണ് .കള്ളിമുൾ ചെടിയിൽ നിന്നും പ്ലാസ്റ്റിക്കിനു പകരം പൊതിയനായി ഒരു വസ്‌തു വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെക്സിക്കോയിലെ ഗവേഷകർ.

Asha Sadasiv
mexico's cactus

മെക്സിക്കോയുടെ പ്രിക്‌ലി പിയർ കള്ളിച്ചെടി ഉടൻ തന്നെ ജൈവ നശീകരണ പ്ലാസ്റ്റിക്ക് ഉൽ‌പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ പോവുകയാണ്. മെക്സിക്കോയുടെ പതാകയിൽ പതിച്ചിരിക്കുന്നത് പ്രിക്‌ലി പിയർ കള്ളിച്ചെടിയുടെ പടമാണ് .കള്ളിമുൾ ചെടിയിൽ നിന്നും പ്ലാസ്റ്റിക്കിനു പകരം പൊതിയനായി ഒരു വസ്‌തു വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെക്സിക്കോയിലെ ഗവേഷകർ.മാത്രമല്ല പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണത്തിന് ഇത് ഒരു പരിഹാരമാവുമെന്നു ഗവേഷകർ വിശ്വസിക്കുന്നു .

കള്ളിച്ചെടികളുടെ പൾപ്പ് പിഴിഞ്ഞെടുത്തു അതിൽനിന്ന് ജ്യൂസെടുക്കുന്നു.അത് വിഷരഹിതമായ വസ്തുക്കളുമായി കലർത്തി ഷീറ്റുകളാക്കുന്നു .അവ വിവിധ നിറങ്ങൾ കലർത്തി വിവിധ ഫോൾഡ റുകളാക്കുന്നു .ഇവ പാക്കിങ്ങിനായി ഉപയോഗിക്കുന്നു.ഇപ്പോഴും പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഈ വർഷാവസാനം ഉൽപ്പന്നത്തിന് ഉടമസ്ഥാവകാശം നേടുകയും 2020 ന്റെ തുടക്കത്തിൽ വലിയ തോതിലുള്ള ഉൽ‌പാദനത്തിലേക്ക് കടക്കുകയും ചെയ്യും.

വ്യാവസായിക പ്ലാസ്റ്റിക്കുകളുടെ വ്യാപകമായ ഉൽപാദനവും അവയുടെ നിർമ്മാണത്തിനായി എടുക്കുന്ന എടുക്കുന്ന സമയവും കണക്കിലെടുക്കുമ്പോൾ, കള്ളിച്ചെടിയിൽ നിന്നുണ്ടാക്കുന്ന വസ്തുക്കൾക്ക് നിർമ്മാണ ചെലവ് കുറവാണ്. അടുത്ത ദശകത്തിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം “ഗണ്യമായി കുറയ്ക്കണമെന്ന് യു എൻ അംഗരാജ്യങ്ങൾ കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്നു .

English Summary: Mexico's cactus offers alternative to plastic

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds