രാജ്യത്തെ മികച്ച കർഷകർക്കുവേണ്ടി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' മഹാരാഷ്ട്രയിലെ സതാറയിൽ സംഘടിപ്പിച്ചു. കർഷക സമൂഹത്തിന്റെ സമൃദ്ധി എന്ന ആശയത്തിലൂന്നി ധനുകയുമായി സഹകരിച്ച് കെവികെ ബോർഗണിലാണ് പരിപാടി നടന്നത്. രാവിലെ 9. 30 ന് തുടങ്ങിയ പരിപാടി ഉച്ചയോടെ അവസാനിച്ചു.
വേദിയെ സ്വാഗതം ചെയ്ത് സംസാരിച്ചത് കൃഷി ജാഗരൺ ഇവൻ്റ് പി.ആർ ഹെഡ് ശ്രുതി ജോഷിയാണ്. തുടർന്ന് റിഷികേഷ് ധാനേ (പുരോഗമന കർഷകൻ) തൻ്റെ വിജയ കഥ അവതരിപ്പിച്ചു.
കരിമ്പിലെ രോഗ കീട പരിപാലനം എന്ന വിഷയത്തിനെക്കുറിച്ച് ഡോ. സുരാജ് നാലോട് (അസിസ്റ്റൻ്റ് പ്രൊഫസർ പ്ലാൻ്റ് പ്രൊട്ടക്ഷൻ) സംസാരിച്ചു. ട്രാക്ടറുകളുടെ ഉപയോഗത്തിനെക്കുറിച്ചും അതിനെ പരിപാലിക്കേണ്ടതിനെക്കുറിച്ചും മഹീന്ദ്ര ട്രാക്ടേഴ്സിൻ്റെ ഡിലറായ ഹർഷ് സബാലേ, മില്ലറ്റ് കൃഷിയെക്കുറിച്ച് ഡോ. കല്യാൺ ബാബർ, എന്നിവരും മറ്റ് പ്രമുഖരും സംസാരിച്ചു. പരിപാടിയിൽ തന്നെ MFOI കർഷകർക്കുള്ള സർട്ടിഫിക്കറ്റുകളും ധനുക അഗ്രിടെക് ലിമിറ്റഡിൻ്റെ സമ്മാനങ്ങളും വിതരണം ചെയ്തു.
കർഷകരെ ശാക്തീകരിക്കുന്നതിലും നൂതന കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ചർച്ചകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, പരിശീലന ക്ലാസുകൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഇന്ന് സാതരയിൽ നടന്നത്. മഹീന്ദ്ര ട്രാക്ടേഴ്സിന്റെ ഏറ്റവും പുതിയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
കാർഷിക മേഖലയിലെ പുത്തൻ ട്രെൻഡും സാങ്കേതിക വിദ്യകളും കർഷകർക്ക് മനസിലാക്കിക്കാനുള്ള വേദി കൂടിയായി മാറിയിരിക്കുകയാണ് സതാറ
Share your comments