കാർഷിക വ്യവസായത്തെ ശാക്തീകരിക്കാനും കർഷകരുടെ സംഭാവനകളെ അംഗീകരിക്കാനും എന്നും കൃഷിജാഗരൺ മുന്നിലാണ്. 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ' അവാർഡ്സ് കർഷകർക്ക് അതിനുള്ള വേദിയൊരുക്കുന്നു. ഉത്തർപ്രദേശിലെ ലഖിംപൂരിൽ സംഘടിപ്പിച്ച 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' പരിപാടിയിൽ 500-ലധികം കർഷകർ പങ്കെടുത്തു. വരുമാനം വർധിപ്പിക്കുക, കീട-രോഗ ഭീഷണികളെ ചെറുക്കുക, ട്രാക്ടർ, സാങ്കേതികവിദ്യ, മില്ലറ്റ് കൃഷിയിൽ നൂതനാശയങ്ങൾ സ്വീകരിക്കുക എന്നീ വിഷയങ്ങളിലെ ചർച്ചകൾ കർഷകർക്ക് ഗുണകരമായി.
കൂടുതൽ വാർത്തകൾ: പിഎം കിസാൻ; കേരളത്തിൽ 23.41 ലക്ഷം ഗുണഭോക്താക്കൾ
- ഝാൻസി (ഉത്തർപ്രദേശ്) - മാർച്ച് 5
- സോലാപൂർ (മഹാരാഷ്ട്ര) - മാർച്ച് 7
- മാർച്ച് 12 - സതാര (മഹാരാഷ്ട്ര)
- മാർച്ച് 12 - ഹാപൂർ (ഉത്തർപ്രദേശ്)
- മാർച്ച് 13 - മീററ്റ് (ഉത്തർപ്രദേശ്)
- മാർച്ച് 15 - കോലാപ്പൂർ (മഹാരാഷ്ട്ര)
- മാർച്ച് 18 - ബറൂച്ച് (ഗുജറാത്ത്)
- ഗോരഖ്പൂർ (ഉത്തർപ്രദേശ്) - മാർച്ച് 19
- മാർച്ച് 19 - ഷംലി (ഉത്തർപ്രദേശ്)
- വാരണാസി (ഉത്തർപ്രദേശ്) - മാർച്ച് 21
- സഹാറൻപൂർ (ഉത്തർപ്രദേശ്) - മാർച്ച് 27
- മാർച്ച് 29 - ബിജ്‌നോർ (ഉത്തർപ്രദേശ്)
കൃഷി ജാഗരണിന്റെ ജൈത്രയാത്ര അവസാനിച്ചിട്ടില്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' പരിപാടികൾ മാർച്ചിൽ സംഘടിപ്പിക്കും. ചർച്ചകൾ, ശിൽപശാലകൾ, ക്ലാസുകൾ, നെറ്റ്‌വർക്കിംഗ്, വ്യവസായ അവസരങ്ങൾ എന്നിവയിൽ കർഷകർക്ക് പങ്കെടുക്കാം. കൂടാതെ, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും അവസരമുണ്ട്.
മഹീന്ദ്ര ട്രാക്ടേഴ്സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ
കർഷകരെ സമ്പന്നരാക്കുക മാത്രമല്ല മില്യണയർ ഫാർമർ ഓഫ് ഇന്ത്യയുടെ ലക്ഷ്യം. കഠിനപ്രയത്നത്തിലൂടെയും നൂതനമായ കാർഷിക രീതികളിലൂടെയും കോടീശ്വരന്മാരായി മാറിയ കർഷകരുടെ നേട്ടങ്ങളെ അംഗീകരിക്കുകയാണ് കൃഷി ജാഗരൺ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ MFOI അവാർഡ് നിങ്ങൾക്കുള്ളതാകാം. രാജ്യം അറിയപ്പെടുന്ന കർഷകനാകാൻ ഉടൻതന്നെ രജിസ്റ്റർ ചെയ്യാം.
Share your comments