'കർഷകരുടെ വരുമാനം വർധിപ്പിക്കുക' എന്ന ആശയത്തിലൂന്നി കൃഷി ജാഗരൺ സംഘടിപ്പിച്ച 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' വൻവിജയം. ഫെബ്രുവരി 23-ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര മുഖ്യാതിഥിയായി.
കൂടുതൽ വാർത്തകൾ; PM Kisan; പതിനാറാം ഗഡു ഈ മാസം കിട്ടും! തീയതി അറിയാം..
കാർഷിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, പുരോഗമന കർഷകർ, മഹീന്ദ്ര ട്രാക്ടേഴ്സ്, മറ്റ് മുൻനിര കാർഷിക കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂതന കൃഷിരീതികളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന വിഷയത്തിൽ ചർച്ചകളും നടന്നു.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് പരിപാടി അഭിസംബോധന ചെയ്തു. ഒരു കർഷകൻ എന്ന നിലയിൽ, കർഷകരുടെ കഠിനാധ്വാനത്തിന് അവർ അർഹിക്കുന്ന ആദരവും അംഗീകാരവും നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി. മാതൃകാപരമായ കാർഷികവൃത്തികൾ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരം പ്രജോദനങ്ങൾക്കുള്ള അംഗീകാരമാണ് 'മില്യണയർ ഫാർമർ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര കൃഷി ജാഗരണിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാരിൻ്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 500-ലധികം കർഷകർ പങ്കെടുത്ത് പരിപാടിയിൽ തെരഞ്ഞെടുത്ത 100 കർഷകരെ മന്ത്രി ആദരിച്ചു.
Share your comments