മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന കൃഷി ജാഗരൺ 'എംഎഫ്ഒഐ, വിവിഐഎഫ് കിസാൻ ഭാരത് യാത്ര' ഉത്തർപ്രദേശിലെ കാർഷിക ഭൂമിയിൽ തരംഗമാകുകയാണ്. ഈ റോഡ്‌ഷോ കർഷകർക്ക് പ്രതീക്ഷയുടെ വിളക്കാണ്, പ്രചോദനമാണ്.
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിനെ സംബന്ധിച്ച് കർഷകരെ ബോധവാന്മാരാക്കുന്നു എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന പരിപാടിയിൽ കാർഷിക രംഗത്ത് മികവ് പ്രകടിപ്പിച്ച, കാർഷിക വൃത്തിയിലൂടെ കോടീശ്വരൻമാരായ കർഷകരെ പരിപാടിയിൽ ആദരിക്കുന്നു. അവരുടെ അർപ്പണബോധത്തിനേയും സഹിഷ്ണുതയേയും ആഘോഷിക്കാനും ലക്ഷ്യമിടുന്നു.
കൂടാതെ, ഈ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ (എഫ്പിഒ) നിന്ന് യാത്രയ്ക്ക് മികച്ച പിന്തുണ ലഭിച്ചു. ഉത്കർഷ് ഫാർമർ പ്രൊഡക്‌ട് കമ്പനി ലിമിറ്റഡ്, ദിവ്യ ശക്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സിഎസ്‌സി ഫൂൽപൂർ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, അഗ്രി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകൾ ‘എംഎഫ്ഒഐ, വിവിഐഎഫ് കിസാൻ ഭാരത് യാത്ര’ സംരംഭത്തിന് പിന്തുണ നൽകി. അവരുടെ സഹകരണം കർഷക സമൂഹത്തെ ഉയർത്താനുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ്.
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡുകളെക്കുറിച്ച്
2024 ഡിസംബർ 1 മുതൽ 5 വരെ നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന MFOI അവാർഡ് ചടങ്ങ് കാർഷിക മികവിൻ്റെ ആഘോഷമാകുമെന്നതിൽ സംശയമില്ല. 150 ലധികം വിഭാഗങ്ങളിലായി കർഷകർക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ കർഷകരുടെ വൈവിധ്യമാർന്ന നേട്ടങ്ങളെ അംഗീകരിക്കുന്നതിന് വേണ്ടിയാണ് പരിപാടി ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമാകുന്നതിനും MFOI അവാർഡ്സിൽ പങ്കെടുക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നതിന്: https://millionairefarmer.in/
Share your comments