മൈക്രോഗ്രീന്‍ ആരോഗ്യദായക പച്ചക്കറികളിലെ പുതിയ താരമാണ്.പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് 15 ദിവസം മാത്രം പ്രായമുള്ള തൈകളാണ് മൈക്രോഗ്രീന്‍. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍
ഉപയോഗിക്കാം. കൃഷിസ്ഥലമോ കിളയോ രാസവളമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്‌ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളര്‍ത്താന്‍ മൈക്രോഗ്രീനിനെ കൂട്ടുപിടിക്കാം.
നെല്ല്, ചോളം, തിന, പയര്‍വര്‍ഗങ്ങള്‍, കടുക് തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. പച്ചക്കറി കൃഷിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും മൈക്രോഗ്രീന്‍ തയ്യാറാക്കാം. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളം. മണ്ണും,ചകിരിചോറും , ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്. ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിരത്തുകയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.
വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്‍റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരു ട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം.

Share your comments