ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26 രാവിലെ 10 മുതല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത് മുതിരമല, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത രാജു.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതന്‍, കെ.രഞ്ജിത്, ഇആര്‍സിഎംപിയു ഡയറക്ടര്‍മാരായ സോണി ഈറ്റക്കന്‍, ജോമോന്‍ ജോസഫ് എന്നിവര്‍ സംസാരിക്കും. ഭക്ഷ്യസുരക്ഷ നിയമവും പായ്ക്കറ്റ് പാലും എന്ന വിഷയത്തില്‍ കോട്ടയം മില്‍മ ഡയറി മാനേജര്‍ ടോംസ് തോമസും പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരം എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സീനിയര്‍ ഡിഇഒ എസ്. മഹേഷ് നാരായണനും ക്ലാസ്സെടുക്കും. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടര്‍ മിനി ജോസഫ് സ്വാഗതവും ക്ഷീര വികസന വകുപ്പ് ലാബ് ടെക്‌നീഷ്യന്‍ എന്‍. വി. പത്മകുമാര്‍ നന്ദിയും പറയും.
പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി 26ന്
ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26 രാവിലെ 10 മുതല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി നടത്തും.
Share your comments