വയനാട്ടിൽ പാലുൽപ്പാദനം കുറഞ്ഞു: പ്രതിദിനം കാൽ ലക്ഷം ലിറ്റർ കുറവ്

Monday, 01 January 0001 11:43 AM By KJ KERALA STAFF
പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയെ പ്രളയം സാരമായി ബാധിച്ചു. പ്രതിദിനം കാൽ ലക്ഷം ലിറ്റർ പാൽ കുറഞ്ഞു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം പശുക്കൾ ചത്തതും  തീറ്റപ്പുൽ കുറഞ്ഞതുമാണ് പാലുൽപ്പാദനം കുറയാൻ കാരണം. 
 
ക്ഷീരമേഖലയിൽ 10 കോടിയുടെ നഷ്ടമുണ്ടായി. വയനാട് ജില്ലയിലെ ക്ഷീരകർഷക മേഖലയിൽ 10 കോടിയുടെ നഷ്ടം സംബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട് നൽകി. ശരാശരി രണ്ടര ലക്ഷം ലിറ്റർ പാലുൽപാദനമുള്ള വയനാട്  ജില്ലയിൽ പ്രതിദിനം 25000 ലിറ്റർ പാലിന്റെ കുറവാണ് കണക്കാക്കുന്നതെന്ന്  വയനാട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള   സൈമൺ പറഞ്ഞു.കൂടാതെ 1000 ഹെക്ടർ കൃഷിയിടവും, 200  ൽ പരം പശുക്കളും നഷ്ടമായിട്ടുണ്ട്. പ്രളയകാലത്തെ നഷ്ടത്തിന്റെ സർവ്വേ പൂർത്തിയായ ശേഷമാണ് നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടത്. 
 
ഇതാദ്യമായാണ് ക്ഷീരമേഖലയിൽ ഇത്തരമൊരു വൻ  നഷ്ടമുണ്ടായത്. മൂന്ന്  ആഴ്ച്ച പാൽ സംഭരണം ഭാഗികമായും മൂന്ന്  ദിവസം  പൂർണ്ണമായും തടസ്സപ്പെട്ടു.ഈ പ്രതിസന്ധിയിൽ നിന്നും കർഷകരെ കരകയറ്റുന്നതിനായി പ്രവർത്തനങ്ങൾ നടത്താനെരുങ്ങുകയാണ് ക്ഷീര വികസന വകുപ്പ്. വൈക്കോൽ  സൗജന്യമായി നൽകുക,സബ്സിഡികൾ ഏർപ്പെടുത്തുക, കാലി തീറ്റകൾ സൗജന്യമായി നൽകുക, ക്ഷീരകർഷകർക്ക് പ്രത്യേക കൺവെൻഷൻ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്ന് സൈമൺ പറഞ്ഞു.
 
ഏക വരുമാന മാർഗ്ഗമായ  പശുക്കൾ ചത്തുപോയതോടെ പ്രതിസന്ധിയിലായ  ക്ഷീര കർഷകരെ സഹായിക്കുന്നതിന് " സ്പോൺസർ എ കൗ" എന്ന പദ്ധതിയിലൂടെ അഭ്യൂദയകാംക്ഷികളിൽ നിന്ന് സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസ് തുടക്കം കുറിച്ചിട്ടുണ്ട്.   ഇതിനോടകം  ഈ പദ്ധതിയിലൂടെ നിരവധി പേർ പശുക്കളെ വാങ്ങി നൽകാൻ തയ്യാറായിട്ടുണ്ടന്ന് ബ്ലോക്ക് ക്ഷീര വികസന വകുപ്പ്  ഓഫീസർ വി.എസ്. ഹർഷ പറഞ്ഞു. 
 
കടബാധ്യതയുള്ള ക്ഷീരകർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന്  ഡയറി ഫാം ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായിച്ചില്ലങ്കിൽ വയനാടിന്റെ ക്ഷീരമേഖല ഉടൻ തകരുമെന്ന് കർഷകർ പറയുന്നു.
 

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.