News

അറിയിപ്പുകൾ

നെല്ല് സംഭരണ പദ്ധതി;സീസൺ 2018 -19

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ്  കോര്‍പറേഷന്‍ (സപ്ലൈകോ) സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച്, സംസ്‌കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നെല്ല് സംഭരിച്ച് അരിയാക്കുവാന്‍ താത്പര്യമുളള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഈ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുമാണ്. താത്പര്യമുളള മില്ലുടമകള്‍ക്ക് തങ്ങളുടെ അപേക്ഷകര്‍ സപ്തംബര്‍ 18, 19 തീയതികളിലായി സപ്ലൈകോ ഹെഡ് ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സപ്ലൈകോയുടെ www.supplycopaddy.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 


Share your comments