പ്രളയം തകര്‍ത്ത ക്ഷീരമേഖലയെ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി വയനാട് ജില്ലാ ക്ഷീര വികസന വകുപ്പ്. പ്രതിദിന പാലുല്‍പാദനം 2.50 ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷീരവകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 2018-19 വര്‍ഷത്തില്‍ ജനുവരി വരെ ജില്ലയില്‍ 715.56328 ലക്ഷം ലിറ്റര്‍ പാലുല്‍പാദനം നടത്താന്‍ വകുപ്പിന് സാധിച്ചു. 2015-16 ല്‍ 721.67234 ലക്ഷവും 2016-17 ല്‍ 744.17510 ലക്ഷവും 201718 ല്‍ 795.05037 ലക്ഷവുമായിരുന്നു പാല്‍ ഉല്‍പാദനം.പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കര്‍ഷക സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വകുപ്പ് ജില്ലയില്‍ ഇതുവരെ 1.45 ലക്ഷം രൂപ ചെലവഴിച്ചു. ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടികള്‍ക്ക് 20,000 രൂപ ധനസഹായമായി നല്‍കി. പത്ത് ക്ഷീര കര്‍ഷകര്‍ക്ക് പശു ചത്തതിനെതുടര്‍ന്ന് 1,50,000 രൂപ ധനസഹായം നല്‍കി. പനമരം, മാനന്തവാടി ബ്ലോക്കുകളിലായി 65,000 രൂപ ധനസഹായത്തോടെയും ജില്ലയില്‍ 85,000 രൂപ ധനസഹായത്തോടെയും ക്ഷീര കര്‍ഷക സെമിനാറുകള്‍, എക്‌സിബിഷന്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടത്തി. ക്ഷീര കര്‍ഷകര്‍ക്കായി നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 1,46,737 രൂപയാണ് ചിലവഴിച്ചത്.
പ്രളയദുരന്തത്തില്‍ ഉള്‍പ്പെടുത്തി പശു ചത്തുപോയ ആറു കര്‍ഷകര്‍ക്ക് 90,000 രൂപയും കാലിത്തീറ്റ, കാലിത്തൊഴുത്ത് നവീകരണം എന്നിവക്കായി 4,30,000 രൂപയും നല്‍കി. തീറ്റപ്പുല്‍കൃഷി വികസന പരിപാടികളില്‍ ഉള്‍പ്പെടുത്തി 110 ഹെക്ടര്‍ സ്ഥലത്താണ് തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ചത്. 16 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കി. തീറ്റപ്പുല്‍കൃഷി ദിനാചരണം, തീറ്റപ്പുല്ല്, വൈക്കോല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇനങ്ങള്‍ക്കായി 6000 രൂപയും ഡയറി പ്രമോട്ടര്‍മാരുടെ ഇന്‍സെന്റീവ്, അസോള കൃഷി, ജലസേചന സൗകര്യ പ്രവര്‍ത്തനങ്ങള്‍, ചാഫ് കട്ടര്‍, ഫോഡര്‍ ട്രീസ് വെച്ചു പിടിപ്പിക്കല്‍, വുമണ്‍ ഗ്രൂപ്പിനുള്ള തീറ്റപ്പുല്‍കൃഷി, ക്ഷീര സംഘങ്ങള്‍ക്ക് തീറ്റപ്പുല്‍ വിതരണത്തിനായി പുല്‍കൃഷി വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയവക്കായി 3,08,650 രൂപയും ലഭ്യമാക്കി.
ജില്ലാ ഗുണ നിയന്ത്രണ ലാബുകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ 6.23 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്. മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി കണ്‍വെന്‍ഷണല്‍ ഇനത്തില്‍ പനമരം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലായി 40 മിനി ഡയറി യൂണിറ്റുകള്‍ക്ക് 15.376 ലക്ഷം രൂപ ധനസഹായം നല്‍കി. ക്ഷീര കര്‍ഷകര്‍ക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് എന്നീ ഇനങ്ങളില്‍ 18.224 ലക്ഷം രൂപയും നല്‍കി. പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്കുകളിലായി 58 മിനി ഡയറി യൂണിറ്റുകള്‍ക്ക് 29,04,000 രൂപ, ക്ഷീര കര്‍ഷകര്‍ക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, മിനറല്‍ മിക്‌സ്ചര്‍, ശാസ്ത്രീയ കാലിത്തൊഴുത്ത് തുടങ്ങിയ ഇനങ്ങളില്‍ 38,90,703 രൂപ, മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി പ്രകാരം 4000 രൂപ തുടങ്ങിയവയും വകുപ്പ് നല്‍കിയിട്ടുണ്ട്.
ക്ഷീര സഹകരണ സംഘങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 10,33,3500 രൂപ ചെലവഴിച്ച് ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ സെന്ററുകള്‍, ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റുകള്‍, ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, എഫ്.എസ്.എസ്.എ ട്രെയിനിങ് റിക്വയര്‍മെന്റ് മില്‍ക്ക് റൂട്ട്, സബ്‌സിഡൈസ്ഡ് ഫീഡ് കംപോണെന്റ്, എ.എം.സി യൂണിറ്റുകള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. കാറ്റില്‍ ഫീഡിങ് സബ്‌സീഡി കാള്‍ സാഗര്‍ പ്ലസ് 6010 കിലോ ഗ്രാം ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. പദ്ധതിക്കായി 6.07 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. പ്രളയ ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിലേക്കായി ഡി.ബി.റ്റി. ലിങ്ക്ഡ് കാലിത്തീറ്റ സബ്‌സീഡിയിനത്തില്‍ 35 ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 14,98 ലക്ഷം രൂപ നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ 2017 -18 വര്‍ഷം പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് തുകയായി 128.80 ലക്ഷം രൂപയും കാലിത്തീറ്റ സബ്‌സീഡി പദ്ധതിയിലുള്‍പ്പെടുത്തി 1.441 രൂപയും ലഭ്യമാക്കിയിട്ടുണ്ട്. തൃശിലേരി, മക്കിയാട്, പനവല്ലി എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലെ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, ആലാറ്റില്‍, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളില്‍ ത്രിതല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി, തലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ സെന്റര്‍, പാമ്പ്ര ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം തുടങ്ങിയവയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും ക്ഷീര വികസന വകുപ്പിന് സാധിച്ചു
Share your comments