മാനന്തവാടി: തരുവണ കുന്നുമ്മല്‍ അങ്ങാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ ഫാര്‍മേഴ്‌സ് ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്ററിന്റെയും പാല്‍ സംഭരണ വാഹനത്തിന്റെയും നവീകരിച്ച ലാബിന്റെയും ഉദ്ഘാടനം 28ന് നടക്കുമെന്ന് ഭരണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വെച്ച് ഫാര്‍മേഴ്‌സ് ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ.യും പാല്‍ സംഭരണ വാഹനത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസ് ഇമ്മാനുവേലും നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫും നിര്‍വ്വഹിക്കും.
ചടങ്ങില്‍ സഹകരണവാരത്തോടനുബന്ധിച്ച നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിക്കും തടര്‍ന്ന നടക്കുന്ന സെമിനാറില്‍ സുരക്ഷിത ക്ഷീര വികസനം ഗുണനിലവാരമുള്ള പാലിലൂടെ എന്ന വിഷയത്തില്‍ ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസര്‍ വര്‍ക്കി ജോര്‍ജ് ക്ലാസ്സ് എടുക്കും വാര്‍ത്താ സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ സെക്രട്ടറി ജി.ബേബി, ഡയറക്ടര്‍മാരായ എം.ഗോവിന്ദന്‍ നമ്പീശന്‍, കെ.സുമേഷ്, സിസിലി വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു
Share your comments