1. ഓണത്തിനു പൂക്കളമൊരുക്കാന്‍ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്യുന്ന പൂക്കള്‍ വിപണിയിലെത്തുന്നു. മുല്ല, ജമന്തി, ബന്ദി, വാടാമല്ലി തുടങ്ങിയ വിവിധ ഇനം പൂക്കളാണ് 'നിറപൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തത്. അയൽസംസ്ഥാനത്തുനിന്നുള്ള പൂക്കളേക്കാൾ കുറഞ്ഞ നിരക്കിലാണ് കുടുംബശ്രീ പൂക്കൾ വിപണിയിൽ എത്തുന്നത്. പൂന്തോട്ടമൊരുക്കിയ കുടുംബശ്രീയുടെ സംസ്ഥാന ദാരിദ്ര്യനിർമാർജനമിഷനാണ് പൊതുവിപണിയിലും കുടുംബശ്രീയുടെ ഫ്ളവർ കിയോസ്കുകളിലൂടെയും പൂക്കൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. 3300 ലധികം വനിതാകർഷക സംഘങ്ങൾ ഇക്കുറി പൂക്കൃഷിയുടെ ഭാഗമായി. മൂന്നു വർഷം മുൻപ് 128 ഏക്കറിൽ തുടങ്ങിയ കുടുംബശ്രീ പൂക്കൃഷി ഇത്തവണ 1000 ഏക്കറിൽ വരെയാണ് വിജയകരമായി കൃഷി ചെയ്തത്. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ ദാരിദ്ര്യനിർമാർജനമിഷൻ പ്രൊഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പറഞ്ഞു.
2. മില്ലറ്റ് കഫേ സംരംഭകര്‍ക്കായി ചെറുധാന്യങ്ങളുടെ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച് (IIMR), ഹൈദരാബാദും കൃഷി വകുപ്പും സംയുക്തമായാണ് വിവിധ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പാചകരീതികൾ സംരംഭകർക്ക് പരിചയപ്പെടുത്തിയത്. തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മില്ലറ്റ് പാചക വിദഗ്ദ്ധനും പ്രശസ്തനുമായ IIMR മില്ലറ്റ് അംബാസിഡര്‍ ഷെഫ് വികാസ് ചൗള വിവിധ പാചക രീതികള്‍ പരിചയപ്പെടുത്തി. സമേതി ഡയറക്ടര്‍ ഒ. ശശികല ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ന്യൂട്രി ഹബ് ഡയറക്ടറുമായ ഡോ. ബി. ദയാകര്‍ റാവു മുഖ്യ പ്രഭാഷണം നടത്തി. IIMR മാര്‍ക്കറ്റിങ് മാനേജര്‍ ഇ. ശിവ പ്രദീക്, കൃഷി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ.ജെ. മറ്റ് കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് നേരിയ മഴ സാധ്യത നിലനിൽക്കുന്നത്. ഇന്നും നാളെയും ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം എട്ടാം തീയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ഒൻപതിതാം തീയതി വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നിലവിൽ കേരള തീർത്ത് ഉൾപ്പെടെ മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Share your comments