1. News

ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും

ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി (Millet year) പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും സംഘടിപ്പിക്കുന്നു. മാർച്ച് 22 ബുധനാഴ്ച രാവിലെ 10ന് മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും.

Meera Sandeep
ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും
ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും

തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി (Millet year) പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും സംഘടിപ്പിക്കുന്നു. മാർച്ച് 22 ബുധനാഴ്ച രാവിലെ 10ന് മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും.​

ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരത്തിൽ വിജയികളാകുന്നവർക്കും ചെറുധാന്യ ഭക്ഷ്യവിഭവ മേള സ്‌കൂൾ തലത്തിൽ മാതൃകാപരമായി സംഘടിപ്പിച്ച തൃശൂർ എരുമപ്പെട്ടി ഗവ. ഹയർസെക്കന്ററി സ്‌കൂളിനുമുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: Millets: വിളവ് വർദ്ധിപ്പിക്കുന്നത് മുതൽ മില്ലറ്റ് ഉപഭോഗം വരെ...

രാവിലെ ആറിനു കനകക്കുന്ന് കൊട്ടാരവളപ്പിൽ നിന്നും തുടങ്ങുന്ന വാക്കത്തോൺ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ടു നാലു മുതൽ ഒമ്പതു വരെ തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്ക് മൈതാനത്ത് വച്ച് ചെറുധാന്യ വിഭവങ്ങളുടെ പ്രദർശനവും വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും.

പോഷണത്തിന്റെ കാര്യത്തിൽ അരിയേക്കാളും ഗോതമ്പിനെക്കാളും ബഹുദൂരം മുൻപിലാണ് ചെറുധാന്യങ്ങൾ. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത്.

English Summary: Millets food product display competition and one day seminar

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds