1. News

വനാശ്രിത പട്ടിക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കും; മുഖ്യമന്ത്രി

അവരുടെ ഭൗതിക സാഹചര്യങ്ങൾ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികൾക്ക് ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളിൽ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതൽക്കൂട്ടാണ്. പങ്കാളിത്ത വനപരിപാലന പദ്ധതിയുടെ ഗുണഭോക്താക്കൾ വനാശ്രിത പട്ടികവർഗ വിഭാഗമാണ്.

Saranya Sasidharan
The Scheduled Tribes will be mainstreamed; Chief Minister
The Scheduled Tribes will be mainstreamed; Chief Minister

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാർക്ക് സ്വീകരണം നൽകുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ തനതു സംസ്‌ക്കാര രീതികൾ സംരക്ഷിച്ചും അവരുടെ പരമ്പരാഗത അറിവും കർമ്മ ശേഷിയും ഉപയോഗപ്പെടുത്തി വനത്തെ സംരക്ഷിക്കുന്നതിനുമായാണ് സർക്കാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി കാടിനെ അറിയുന്നവരെത്തന്നെ നിയോഗിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ഭൗതിക സാഹചര്യങ്ങൾ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികൾക്ക് ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളിൽ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതൽക്കൂട്ടാണ്. പങ്കാളിത്ത വനപരിപാലന പദ്ധതിയുടെ ഗുണഭോക്താക്കൾ വനാശ്രിത പട്ടികവർഗ വിഭാഗമാണ്. ഇവരുടെ കർമ്മ ശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവർക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ ജീവനോപാധി ഉറപ്പാക്കാൻ ഉപകരിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ കെടുതികൾ കേരളവും നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വന വിസ്തൃതി ഉയർന്നു നിൽക്കുന്നത് ഗുണകരമാണ്. അത് കാർബൺ ആഗിരണം വർധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും സഹായകരമാണ്. അവേശേഷിക്കുന്ന വനങ്ങൾക്ക് പങ്കാളിത്ത വന പരിപാലന പ്രവർത്തനങ്ങൾ വഴി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കാലാവസ്ഥാ കെടുതികളെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കരുതലോടെയുള്ള നടപടികളുമായി കേരളം മുന്നോട്ടു പോവുകയാണ്. 2021-ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വന പുനസ്ഥാപന നയം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനസംരക്ഷണം കേവലം സർക്കാർ പരിപാടിയെന്നതിലുപരി സമൂഹത്തിന്റെയാകെ പങ്കാളിത്തമുറപ്പാക്കിയുള്ള പ്രവർത്തനമാകണം. വനം ഉദ്യോഗസ്ഥരും പ്രാദേശിക സമൂഹവും വനാശ്രിത സമൂഹവും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളും പരസ്പ്പര സൗഹൃദം വളർത്തിയെടുത്തുകൊണ്ട് നടപ്പാക്കേണ്ടതാണ് വന പരിപാലന പദ്ധതിയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെടുന്നവ‍‍ർക്കു മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി.

വനമേഖലയിലെ കർഷകരുടെ കണ്ണീരൊപ്പാൻ കൂടി തങ്ങൾക്ക് കടമയുണ്ടെന്ന് സർവ്വീസിലേക്ക് ചുവടുവയ്ക്കുന്ന പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മനസിലാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പുതിയ കാലത്തിനൊപ്പം എത്തിപ്പെടാൻ കഴിയാതെ നിസഹായരായി നിൽക്കുന്ന വനാശ്രിത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക വഴി അവർക്ക് സാമ്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത വന പരിപാലനം-25വർഷങ്ങൾ എന്നതിന്റെ മുദ്ര, അരണ്യം വന ദിന പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും ആര്യനാട് ബി.സനകന് 25000 രൂപയും മൊമെന്റോയുമടങ്ങുന്ന വനമിത്ര പുരസ്‌ക്കാരവും മന്ത്രി സമ്മാനിച്ചു.

ആനുകൂല്യങ്ങൾക്കപ്പുറം അടിസ്ഥാന സൗകര്യ വികസനവും അറിവും തൊഴിലുമാണ് ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമെന്ന് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് ഉപഹാരം കൈമാറിക്കൊണ്ട് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പ്രദേശത്തിന്റെയും ആദിവാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉന്നമനത്തിനായി പുതുതായി സർവ്വീസിലെത്തുന്നവർ പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടനത്തിന് അരലക്ഷം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കും

English Summary: The Scheduled Tribes will be mainstreamed; Chief Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds