മഹീന്ദ്ര ട്രാക്ടേഴ്സ് സ്‌പോൺസർ കൃഷി ജാഗരൺ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2024 ഡിസംബർ 1 മുതൽ 5 വരെ ന്യൂ ഡൽഹിയിൽ നടക്കും. രാജ്യത്തുടനീളമുള്ള കോടീശ്വരരായ കർഷകരുടെ മാതൃകാപരമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അവാർഡ്സിൽ ഒന്നിലധികം കാറ്റഗറീസിലായി നിങ്ങൾക്ക് പങ്കെടുക്കാം. കൃഷി, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, ഡയറി, മത്സ്യബന്ധനം, അല്ലെങ്കിൽ മൃഗസംരക്ഷണം എന്നിങ്ങനെ ഒന്നിലധികം കാർഷിക മേഖലകളിൽ ഉൾപ്പെടുന്ന വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. MFOI 2024 ലേക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...
രജിസ്റ്റർ ചെയ്യുന്നതിന് https://millionairefarmer.in/en/ ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യാം
മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ അവാർഡ്സ് 2023
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ അവാർഡ്സ് 2023 ഡിസംബർ 6, 7, 8 എന്നീ ദിവസങ്ങളിലാണ് നടന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് കർഷകർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മൂന്ന് ദിവസത്തെ അവാർഡ് പരിപാടി ഡിസംബർ 6ന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ആണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആദ്യ ദിവസത്തെ അവസാന സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.
റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ 2023 അവാർഡ് ജേതാവായി ഛത്തീസ്ഗഡിൽ നിന്നുള്ള കർഷകനായ ഡോ. രാജാറാം ത്രിപാഠി. ജൈവകൃഷിയിലും സുസ്ഥിര കൃഷിയിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി APEXBRASIL സ്പോൺസർഷിപ്പിൽ ബ്രസീലിലേക്ക് ഏഴ് ദിവസത്തെ യാത്രാ പാസും അദ്ദേഹത്തിന് ലഭിച്ചു. വനിതാ വിഭാഗത്തിൽ നിന്നും കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എ വി രത്നമ്മയ്ക്ക് ലഭിച്ചു.
Share your comments