മിൽമ പാലിനൊപ്പം പച്ചക്കറിയും ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നു. തിരുവനന്തപുരം മേഖലാ യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ‘ഹരിത മിൽമ’ പദ്ധതിപ്രകാരമാണ് പച്ചക്കറി വിപണിയിലേക്കും മിൽമ കടക്കുന്നത്.ക്ഷീര സഹകരണസംഘങ്ങൾ കേന്ദ്രീകരിച്ച് രൂപവത്കരിക്കുന്ന കർഷകക്കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ‘ഹരിത മിൽമ’ വിപണന കേന്ദ്രത്തിലൂടെ ലഭ്യമാക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തിരഞ്ഞെടുത്ത 11 ഗ്രാമങ്ങളിൽ ജനുവരി പകുതിയോടെ ഇത് ആരംഭിക്കും.
കൃഷിക്ക് ഉപയോഗിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ഉത്പാദിപ്പിക്കുന്ന മുന്തിയ ഇനം വിത്തുകളാണ്.പത്തിൽ കുറയാത്ത കർഷകരുടെ കൂട്ടായ്മയ്ക്ക് സ്വന്തം സ്ഥലത്തോ പാട്ടത്തിനെടുത്ത സ്ഥലത്തോ കൃഷിചെയ്യാം.വിത്തും വളവും മിൽമ നൽകും. 25 ലക്ഷം രൂപയാണ് ഇതിന് മിൽമഇതിനായി മാറ്റിവെച്ചിട്ടുള്ളത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറിലെ വിദഗ്ധരുടെ നേതൃത്വത്തിൽ കർഷകർക്ക് പ്രത്യേകം പരിശീലനം നൽകും. ക്ഷീരകർഷകർക്ക് അധികവരുമാനം ഉറപ്പാക്കി സാമ്പത്തിക സുസ്ഥിരതയിലേക്കു നയിക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Share your comments