ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 30 വരെ സംഭരിക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ അധികം നല്‍കാൻ മില്‍മ എറണാകുളം യൂണിറ്റ് തീരുമാനിച്ചു.മഴക്കെടുതിയിലും, കാലത്തീറ്റയുടെ വിലവര്‍ധനവിലും നട്ടം തിരിയുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ക്ഷീര കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് എറണാകുളം യൂണിറ്റ് അറിയിച്ചു . എറണാകുളം, തൃശൂര്‍,കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ഈ നേട്ടം ലഭിക്കുക.നിലവില്‍, വെള്ളപ്പൊക്കവും കാലിത്തീറ്റ വില വര്‍ധനവും മൂലം പാല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം 25,000 ലിറ്ററിന്റെ കുറവ് വരുന്നെന്ന് മില്‍മ എറണാകുളം യൂണിയന്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചാക്കിന് 300 രൂപയോളമാണ് കാലിത്തീറ്റയുടെ വില കൂടിയത്. നിലവില്‍ കാലിത്തീറ്റ വില്‍പ്പനയില്‍ ചാക്ക് ഒന്നിന് 112 രൂപ മില്‍മയ്ക്ക് നഷ്ടം വരുന്നുണ്ട്.അതേസമയം പാല്‍വില കൂട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. മില്‍മയുടെ പാല്‍ വില നാല് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചിരുന്നു.
Share your comments