മലബാർ മേഖലയിൽ മിൽമ നാളെ മുതൽ 70 ശതമാനം പാൽ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കൃഷ്ണൻകുട്ടിയും തമിഴ്നാട് സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തമിഴ്നാട് പാൽ എടുക്കാമെന്നറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്.ചർച്ചകളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് ആവുന്നത്ര അളവിൽ പാൽ സ്വീകരിച്ച് പാൽപ്പൊടിയാക്കി സൂക്ഷിക്കാൻ ധാരണയായി. കൂടാതെ ആന്ധ്രയിലെ ഗുണ്ടൂരിലേക്കും പാൽ അയക്കുവാൻ ധാരണയായി. കഴിഞ്ഞ മാസം 8.5 ലക്ഷം ലിറ്റർ പാൽ മിൽമ പാൽപ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്.
:
'കേരളത്തിൽ പാൽ വില്‍പന കുറഞ്ഞതോടെ പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പൊടിയാക്കാനായിരുന്നു മില്‍മയുടെ തീരുമാനം. എന്നാല്‍ കോവിഡ‍് 19 പേര് പറഞ്ഞ് കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് പെട്ടെന്ന് തമിഴ്നാട് നിര്‍ത്തി. ഇതോടെ മില്‍മയുടെ മലബാര്‍, എറണാകുളം യൂണിയനുകള്‍ പ്രതിസന്ധിയിലായി. മലബാര്‍ യൂണിയന്‍ ഇന്ന് കര്‍ഷകരില്‍ നിന്ന് പാല്‍ എടുത്തില്ല. ഇതോടെ പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലേക്ക് കര്‍ഷകരും എത്തി. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സജീവമാക്കിയത്
പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിൽ പാൽപ്പൊടിയാക്കാൻ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷന് (ആവിന്) അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.കൂടുതൽ പാൽ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉറപ്പുനല്കി. നാളെ മുതൽ മിൽമയുടെ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തില്നിന്ന് 70 ശതമാനമായി മാറും.
മിൽമയുടെ പാലും മറ്റ് ഉല്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യാമെന്ന് അവര് അറിയിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന പാൽ അതിഥി തൊഴിലാളികള്ക്കും അങ്കണവാടി കുട്ടികള്ക്കും നല്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share your comments