നവീകരണത്തിലൂടെ ഖാദി മേഖല പുതുവസന്തത്തിലേക്ക് നീങ്ങുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം 'ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022'ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആയുധമായിരുന്നു ഖാദി. ഒരുകാലത്ത് ഇന്ത്യ മുഴുവൻ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്ത ഖാദിക്ക് വലിയ പ്രാധാന്യമുണ്ട്.
ഒരുവർഷം ഒരു ലക്ഷം സംരംഭം- തൊഴിലില്ലായ്മയ്ക്ക് പരിഹാരം
അതേക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ ഖാദി ബോർഡിന് സാധിക്കുന്നുണ്ട്. പുത്തൻ ഉണർവ് ലഭിച്ച ഈ മേഖല ജനകീയ സംരംഭം പോലെ വളരുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരുവർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഖാദി ബോർഡിലും സംരംഭക പ്രവർത്തനം നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഖാദിയെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും സർക്കാറിന്റെ പൂർണ പിന്തുണ അതിന് ലഭിക്കുന്നുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
ഏറ്റവും മുതിർന്ന ഖാദി തൊഴിലാളികളായ കെ വി എൻ കുഞ്ഞമ്പു, എ വി നളിനി, ബാലകൃഷ്ണൻ, പി വി ഗോപാലൻ, ഒ പി കൃഷ്ണൻ, സി വി നാരായണി, പി നാണി, കാർത്യായനി, പി രാജലക്ഷ്മി, വി വല്ലി എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചാണ് തൊഴിലാളികളെ ആദരിച്ചത്.
'അച്ഛനും അമ്മക്കും ഒരു ഖാദി കോടി' ക്യാമ്പയിന്റെ ഭാഗമായി മുൻ എം എൽ എ ടി കെ ബാലന്റെ മകൻ അരുൺ, ഭാര്യ സീമ എന്നിവർക്ക് മകൾ അൻവിത ഓണക്കോടി നൽകി. ഖാദി യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയിൽ നിന്നും ആന്തൂർ വനിത വ്യവസായ സഹകരണ സംഘം സൂപ്പർവൈസർ സി ലേഖ, തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജനറൽ മാനേജർ സി എം സന്തോഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി. വളപട്ടണം താജുൽ ഉലും ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജർ കെ ജലീൽ ഹാജി, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ എന്നിവർക്ക് മേയർ അഡ്വ ടി ഒ മോഹനൻ ഉപഹാരം നൽകി.
പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, മലബാർ ഇൻഫർമേഷൻ ടെക്നോളജി പ്രതിനിധി അഡ്വ. ജെയ്സൺ തോമസ്, പി ആർ ഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, പ്രൊജക്ട് ഓഫീസർ ഐ കെ അജിത്ത് കുമാർ, ഫാ. കാക്കാരമറ്റത്തിൽ ജോസഫ്, അരയാക്കണ്ടി സന്തോഷ്. എ കെ അബ്ദുൾ ബാഖി, ഫാ. ജോയ് കുട്ടിയാങ്ങൽ, അബ്ദുൾ റഷീദ് സഖാഫി മെരുവമ്പായി, ടി കെ സുധി, എം പി ഉദയഭാനു, അഡ്വ. പി മഹമ്മൂദ്, ഇ വി ജി നമ്പ്യാർ, കെ കെ രാജൻ, ഇ ബാലൻ, പി കെ സന്തോഷ്, പി ഡി സന്തോഷ്, പി പ്രസാദ്, കെ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പാരമ്പര്യത്തിലേക്ക് മടങ്ങാം; ഇന്ന് ദേശീയ കൈത്തറി ദിനം
Share your comments