ഭക്ഷ്യ-പൊതുവിതരണരംഗത്ത് ഇന്ത്യാ രാജ്യത്ത് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഭക്ഷ്യ ഭദ്രത നിയമം വളരെ ഫലപ്രഥമായി നടപ്പാക്കാൻ കേരളത്തിന് കഴിഞ്ഞതും, മുൻ കാലങ്ങളെ അപേക്ഷിച്ച് റേഷൻ കടകളുടെ പ്രവർത്തനം സുതാര്യവുമാണ്. ഇ- പോസ് വഴിയുള്ള റേഷൻ വിതരണം, ഗിവ് അപ്പ് സ്കീം, എന്നിവ ഭക്ഷ്യ വിതരണ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റമാണ്.
ലോകമഹാമാരിയായ കൊറോണയെ ചെറുക്കാൻ ഇന്ത്യരാജ്യം സജ്ജമായപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരിൽ ഇത്ര കാര്യക്ഷമായി പ്രവർത്തിച്ച കേരളത്തിലെ ഭക്ഷ്യമന്ത്രിയെപ്പോലെ വേറെ ഉണ്ടായി കാണില്ല...
സൗജന്യറേഷൻ വിതരണം റെക്കോർഡ് കൈവരിച്ചു.97% പേർ സൗജന്യറേഷൻ വിഹിതം കൈപ്പറ്റി. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റേഷൻ കാർഡ് ഇല്ലാത്തവർക്കും സത്യവാങ്മൂലം നൽകിയാൽ റേഷൻ ലഭിക്കുന്നു... അതുകൊണ്ട് തന്നെ ഭക്ഷ്യമന്ത്രി
പി. തിലോത്തമൻ ഏറ്റവും മികച്ച രീതിയിലാണു പ്രവർത്തനം നടത്തുന്നത്. കൂടാതെ മുഴുവൻ കാർഡുടമകൾക്കും 17 ഇനങ്ങളുമായി സൗജന്യ ഭക്ഷ്യ കിറ്റു വിതരണവും മെയ് 20നുള്ളിൽ മുഴുവൻ പേർക്കും ലഭിക്കുന്നു.
ഈ കൊറോണ കാലത്ത് മാത്രമല്ല പി.തിലോത്തമൻ മന്ത്രിയായി വന്ന ശേഷം, പുറത്ത് മാർക്കറ്റിൽ കിട്ടുന്ന മികച്ച അരിക്ക് തുല്യമായതാണു റേഷൻ ഷോപ്പുകളിൽ കിട്ടുന്നത് എന്നത് എതിരാളികളുടെ പോലും സാക്ഷ്യമാണ് .. വിതരണം ചെയ്യുന്നതോ നല്ല ഒന്നാന്തരം അരി., കുത്തരി വേണ്ടവർക്ക് അതും... പിന്നെ അതിഥി തൊഴിലാളികൾക്കുള്ള അരി ഉൾപ്പെടെയുള്ള കിറ്റും കിട്ടുന്നു..
ഈ മഹാദുരന്ത കാലത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പി.തിലോത്തമൻ കാഴ്ചവച്ചത്.
നമ്മുടെ കേരളത്തിന്റെ കൊറോണ അതിജീവനപ്പോരാട്ടം ലോകത്തിനു മാതൃകയാകുമ്പോൾ കേരളത്തിൻ്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഇന്ത്യാ രാജ്യത്തിന് ഒരടയാളമാണ്...
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉദുമ MLA നല്ല ഒന്നാംതരം കർഷകനാണ്.
Share your comments