<
  1. News

അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ ഉദ്ഘാടനം ചെയ്തു

തീരദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കടലിൽനിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണമായ പരിശ്രമം സബയബന്ധിതമായി അഴീക്കലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

Saranya Sasidharan
Minister Roshy Agustine inaugurated seaside wall
Minister Roshy Agustine inaugurated seaside wall

കേരളത്തിൽ ശക്തമായ തിരമാലകൾ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതിൽ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടിൽപെടുത്തി അനുവദിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലത്തിലെ അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

തീരദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കടലിൽനിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണമായ പരിശ്രമം സബയബന്ധിതമായി അഴീക്കലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വളപട്ടണം പുഴ വന്നുചേരുന്ന അഴിമുഖം മുതൽ പഴയ ബോട്ടുജെട്ടി വരെയുള്ള 410 മീറ്റർ നീളത്തിൽ അടിയന്തിര കടൽഭിത്തിയുടെ നിർമ്മാണത്തിനും, റിട്ടേൺ സീവാളിന്റെ ഉയരം കൂട്ടുന്നതിനുമായി 1.12 കോടിയുടെ അഞ്ച് പദ്ധതികളാണ് പൂർത്തീകരിക്കപ്പെട്ടത്.

കേരളത്തിൽ തീരത്ത് കടലാക്രമണ ഭീഷണിയുളള പത്തിലേറെ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്നാണ് കണാക്കാക്കുന്നത്. നാഷനൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് മൂന്ന് ഹോട്ട് സ്‌പോട്ടുകളുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. താമസിയാതെ അവയുടെ പ്രവൃത്തികൾ ആരംഭിക്കും. തീരദേശമേഖലയുടെ സംരക്ഷണം സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. എറണാകുളം ചെല്ലാനത്ത് ടെട്രാപോഡുകൾ ഉപയോഗിച്ച് സംരക്ഷിത കടൽഭിത്തികളുടെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തീകരിച്ചു. ഇതോടെ ചെല്ലാനത്തെ നിലവിളികൾ സന്തോഷത്തിനും പൊട്ടിച്ചിരികൾക്കും വഴിമാറിയതായി മന്ത്രി പറഞ്ഞു. രണ്ടര ടൺ-മൂന്നര ടൺ വീതം ഭാരമുളള ടെട്രാപോഡുകൾ കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചതോടെ തിര അടിച്ച് ശാന്തമായി കടലിലേക്ക് പോവുകയാണ്-മന്ത്രി പറഞ്ഞു.

വർഷങ്ങളായി രൂക്ഷമായ കടലാക്രമണത്തിന് വിധേയമായിരുന്ന അഴീക്കൽ ഹാർബറിനോട് ചേർന്ന അഴീക്കലിൽ സംസ്ഥാന സർക്കാർ 2020-21 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെയും 2021-22 വർഷത്തിൽ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപയുടെയും 2022-23 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെയും ഉൾപ്പെെട അഞ്ച് പദ്ധതികളാണ് നടപ്പാക്കിയത്. തലശ്ശേരി മേജർ ഇറിഗേഷൻ ഓഫീസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്.

കാലാകാലങ്ങളായി കടലേറ്റത്തിലും വെള്ളപ്പൊക്കത്തിലും ഉയർന്ന തിരമാലകൾ അടിച്ച് തകർന്ന ഹാർബർ റോഡിലൂടെയുള്ള ഗതാഗത പ്രശ്‌നത്തിനും റോഡിനോട് ചേർന്നുള്ള വീടുകളും സ്ഥാപനങ്ങളും നേരിട്ട ഭീഷണിക്ക് ഇതോടെ ശാശ്വതപരിഹാരമാവുകയാണ്. തകർന്ന പഴയ കടൽഭിത്തി പൊളിച്ചുമാറ്റി വലിയ കല്ലുകൾ ഇട്ട് ഉറപ്പിച്ച ശേഷം പുതിയ കരിങ്കൽ ഭിത്തി ഉയരം കൂട്ടി നിർമ്മിച്ച് ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം യുവജനങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവശ്യം: മന്ത്രി വി. അബ്ദു റഹ്മാൻ

English Summary: Minister Roshy Augustine inaugurated sea side wall

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds