<
  1. News

തിമിര മുക്ത കേരളത്തിന് പദ്ധതിയുമായി മന്ത്രി വീണാ ജോർജ്

ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താൽമോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നതും വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Saranya Sasidharan
Minister Veena George with a plan for cataract-free Kerala
Minister Veena George with a plan for cataract-free Kerala

സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ ഇത് വരെ നടത്തി.

ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താൽമോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നതും വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിച്ചുവരുന്നു. ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഈ വർഷം ഒക്ടോബർ 13നാണ് ലോക കാഴ്ചദിനം ആചരിക്കുന്നത്. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ കാഴ്ച ദിന സന്ദേശം. അന്ധതയ്ക്ക് കാരണമായ ബഹുഭൂരിപക്ഷം രോഗങ്ങളും പ്രതിരോധിക്കാനോ ചികിൽസിച്ചു ഭേദമാക്കാനോ സാധ്യമായവയാണ്.

തിമിരം (Cataract)

പ്രായമായവരിൽ കണ്ടുവരുന്ന തിമിരം, അന്ധതയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം മൂലമുണ്ടാകുന്ന അന്ധത ഭേദമാക്കാവുന്നതാണ്. ജില്ലാ, താലൂക്ക്, ആശുപത്രികളിലും മെഡിക്കൽ കോളേജിലും തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുവരുന്നു.

കാഴ്ചവൈകല്യങ്ങൾ (Refractive Errors)

കാഴ്ച വൈകല്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് കണ്ണുകൾക്ക് കൂടുതൽ ദോഷം ചെയ്യും. നേത്ര ഗോളത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസമോ ഫോക്കസ് ചെയ്യാനുള്ള അപാകതയോ ആണ് പ്രധാന കാരണങ്ങൾ. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിവയാണ് പ്രധാന കാഴ്ച തകരാറുകൾ. കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ നേരത്തെ തന്നെ നേത്ര പരിശോധനയിലൂടെ കണ്ടുപിടിച്ച് കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി സൗജന്യ കണ്ണട സർക്കാർ തലത്തിൽ നൽകി വരുന്നു.

പ്രമേഹ ജന്യ നേത്രാനന്തരപടല രോഗം (Diabetic Retinopathy)

ജീവിതശൈലി രോഗങ്ങളായ പ്രമേഹവും രക്ത സമ്മർദവും മൂലമമുണ്ടാകുന്ന റെറ്റിനോപ്പതി കൂടുതൽ ആളുകളിൽ ഭേദമാക്കാനാകാത്ത അന്ധതയ്ക്ക് കാരണമാകുന്നു. വ്യായാമം, മരുന്ന്, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ ഈ രോഗങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ വിദഗ്ധ നേത്ര പരിശോധനയിലൂടെ അതുമൂലമുണ്ടാകുന്ന അന്ധത ചെറുക്കാവുന്നതാണ്.

ഗ്ലോക്കോമ (Glaucoma)

കണ്ണിനകത്തുള്ള ദ്രാവകത്തിന്റെ മർദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നും ഇതറിയപ്പെടുന്നു. നേരത്തെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ അന്ധതയിലേക്കെത്താതെ രക്ഷപ്പെടാൻ പറ്റുന്ന അവസ്ഥയാണ് ഇത്. ആഹാരക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തിയാൽ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വൈകല്യങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. ഇത്തരത്തിൽ ശരിയായ നേത്ര സംരക്ഷണത്തിലൂടെ അന്ധതയെ ചെറുക്കുവാൻ സാധിക്കുന്നതാണ്.
അന്ധതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നേത്ര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും സംസ്ഥാനത്ത് ചികിത്സ ലഭ്യമാണ്. ഈ പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൗജന്യ തിമിര ശസ്ത്രക്രിയ, സ്‌കൂൾ കുട്ടികൾക്കും, വയോജനങ്ങൾക്കും കാഴ്ച പരിശോധിച്ചു സൗജന്യ കണ്ണട വിതരണം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്.

Health Minister Veena George said that a plan will be devised to make the state free from cataracts. Out of 1.36 lakh people affected by cataracts in the state, about 1.13 lakh people have undergone cataract surgery so far.

The aim is to find the rest and perform cataract surgery on all of them to fix their vision. The ophthalmology department will be set up for this purpose. Cataract prevention is also very important. The minister also stated that cataracts can be prevented to some extent by keeping long-term diseases like diabetes under control.

ബന്ധപ്പെട്ട വാർത്തകൾ:നാടൻ ഇനങ്ങൾ ഇനി തൃശൂരും; ഹോർട്ടികോർപ്പിന്റെ സ്റ്റാൾ ആരംഭിച്ചു

English Summary: Minister Veena George with a plan for cataract-free Kerala

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds